മകനെ മുംബൈ ചതിച്ചോ 😱😱പ്രതികരണവുമായി എത്തി സച്ചിൻ

യുവ ക്രിക്കറ്റർമാരിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷ വെക്കുന്ന യുവ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് അർജുൻ ടെണ്ടുൽക്കർ. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ അർജുൻ, 2020/21 സീസണിൽ മുംബൈയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2021 സെയ്ദ് മുസ്താഖ് അലി ടൂർണമെന്റിൽ മുംബൈയുടെ സീനിയർ ടീമിന്റെ ഭാഗമായി അർജുൻ, രണ്ട് കളികളിൽ നിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

തുടർന്ന്, 2021 ഐപിഎൽ സീസണിൽ യുവ ഫാസ്റ്റ് ബൗളറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, പരിക്കിനെ തുടർന്ന് അർജുന് ടൂർണമെന്റ് മുഴുവനായി നഷ്ടപ്പെട്ടു. എന്നാൽ, 2022 ഐപിഎൽ മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് തന്നെ അർജുനെ സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ യുവ ഫാസ്റ്റ് ബൗളറെ മുംബൈ ഇന്ത്യൻസ്‌ സ്വന്തമാക്കിയത്.

ഐപിഎൽ 2022, ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മോശം സീസണായിരുന്നു. അതുകൊണ്ട് തന്നെ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയ മുംബൈ ഇന്ത്യൻസ്, വ്യത്യസ്ഥ കോമ്പിനേഷനുകൾ ആണ് പല മത്സരങ്ങളിലും പരീക്ഷിച്ചത്. എന്നിരുന്നാലും, അർജുന് മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കാൻ മാനേജ്മെന്റ് ഒരു അവസരം നൽകിയില്ല. ഇത്‌ മുംബൈ ഇന്ത്യൻസ് ആരാധകർക്കിടയിൽ തന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.

എന്നാൽ, ഇപ്പോൾ താൻ തന്റെ മകന് നൽകിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. “അർജുനുമായി ഞാൻ സംസാരിക്കുമ്പോൾ, ക്രിക്കറ്റ്‌ കരിയർ എപ്പോഴും വെല്ലുവിളി നിറഞ്ഞതായിരിക്കും എന്ന് ഞാൻ അവനോട് പറയാറുണ്ട്. തീർച്ചയായും, അത് ബുദ്ധിമുട്ടുള്ളതായിരിക്കും. നിങ്ങൾ ക്രിക്കറ്റുമായി പ്രണയത്തിലായതിനാലാണ് നിങ്ങൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. അത് തുടരുക, കഠിനാധ്വാനം ചെയ്യുന്നത് തുടരുക, ഫലങ്ങൾ നിങ്ങളെ പിന്തുടരും,” മകന് നൽകിയ ഉപദേശം സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തി.

Rate this post