നെറ്റ്‌സിൽ തകർത്താടി സച്ചിൻ!! റോഡ് സേഫ്റ്റി ടൂർണമെന്റ് ഫസ്റ്റ് മാച്ച് ഇന്ന് | കാണാം വീഡിയോ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന റോഡ് സേഫ്റ്റി ക്രിക്കറ്റ്‌ ടൂർണമെന്റിന് ഇന്ന് ഇന്ത്യ ലെജൻഡ്സ് :സൗത്താഫ്രിക്ക ലെജൻഡ്സ് ഓപ്പണിങ് മത്സരത്തോടെ തുടക്കം.ഇന്ത്യൻ ഇതിഹാസങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ലെജൻഡ്സ് ടീമിനെ സാക്ഷാൽ സച്ചിൻ നയിക്കുമ്പോൾ ജോണ്ടി റോഡ്സാണ് സൗത്താഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റൻ. ഇന്ത്യൻ സമയം രാത്രി 7.30ക്കാണ് മത്സരം ആരംഭിക്കുക.കാൻപൂരാണ് മത്സരവേദി

ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന എട്ട് ടീമുകളാണ് ഈ ഒരു ടൂർണമെന്റ് ഭാഗമായി കളിക്കുക. ടീമുകൾ എല്ലാം തന്നെ ഏറ്റുമുട്ടുന്ന മാച്ചുകൾക്ക് ശേഷം ഒക്ടോബർ ഒന്നിനാണ് ഫൈനൽ മാച്ച് നടക്കുക.അതേസമയം നീണ്ട നാളുകൾക്ക് ശേഷം ക്രിക്കറ്റ്‌ ദൈവം എന്ന് അറിയപ്പെടുന്ന സച്ചിൻ ബാറ്റുമായി ഗ്രൗണ്ടിലേക്ക് എത്തുന്ന കാഴ്ചക്കായിട്ടാണ് ക്രിക്കറ്റ്‌ ലോകവും വളരെ ഇഷ്ടത്തോടെ കാത്തിരിക്കുന്നത്.സച്ചിൻ പുറമെ യുവിയും റൈനയും എല്ലാം ഇന്ത്യൻ ലെജൻഡ്സ് ഭാഗമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ട്രെൻഡ് ആയി മാറുന്നത് സച്ചിൻ ടൂർണമെന്റ് മുന്നോടിയായി നടത്തുന്ന സ്പെഷ്യൽ പരിശീലനത്തിന്റെ ദൃശ്യങ്ങളാണ്.നിലവിൽ 49 വയസ്സുകാരനായ സച്ചിന്റെ മനോഹര ബാറ്റിംഗ് ഭംഗി ഇന്നും നഷ്ടമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ ഒരു പ്രാക്ടീസ് വീഡിയോ

India Legends : Sachin Ramesh Tendulkar (C), Suresh Raina, Yuvraj Singh, Irfan Pathan,Munaf Patel, Subramaniam Badrinath, Stuart Binny, Naman Ojha, Manpreet Gony, Pragyan Ojha, Vinay Kumar, Abhimanyu Mithun, Rajesh Pawar, and Rahul Sharma, Yusuf Pathan, Harbhajan Singh

South Africa Legends: Jonty Rhodes (C), Alviro Petersen, Andrew Puttick, Eddie Leie,Johan Botha, Johan van der Wath, Lance Klusener, L. Norris Jones, Makhaya Ntini, Morne van Vyk, T Tshabalala, Vernon Philander, and Zander de Bruyn,Garnett Kruger, Henry Davids, Jacques Rudolph

Rate this post