ക്രിക്കറ്റ്‌ ദൈവത്തിന്റെ കാൽ പിടിച്ച് ഇതിഹാസം 😱😱ഇത്‌ അപൂർവ്വ ചിത്രമെന്ന് ക്രിക്കറ്റ്‌ ലോകം

ബുധനാഴ്ച്ച നടന്ന പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷം പഞ്ചാബ് കിംഗ്‌സ് ഫീൽഡിംഗ് കോച്ച് ജോൺടി റോഡ്‌സ് മുംബൈ ഇന്ത്യൻസ് ഉപദേശകനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കറോട് ആദരവ് കാണിക്കുന്നത് ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയം കീഴടക്കി.

മത്സരത്തിൽ, ശിഖർ ധവാന്റെയുംഅഗർവാളിന്റെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെതിരെ 199 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് വേണ്ടി യുവ താരങ്ങളായ ഡെവാൾഡ് ബ്രെവിസും തിലക് വർമ്മയും റൺ വേട്ടക്ക് ആക്കം കൂട്ടുകയും, സൂര്യകുമാർ യാദവ് അത് ഏറ്റുപിടിക്കുകയും ചെയ്തെങ്കിലും നിശ്ചിത ഓവറിൽ 186 റൺസ് കണ്ടെത്താനെ മുംബൈക്ക് ആയൊള്ളു.

ഇതോടെ ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ്‌ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി തുടരുകയാണ്. 5 കളികളിൽ നിന്ന് 3 ജയവും 2 തോൽവിയും ഉള്ള പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ 4-ാമതാണ്. എന്നാൽ, മത്സരം ക്രിക്കറ്റ്‌ ആരാധകരുടെ മനം കവരുന്ന നിരവധി നിമിഷങ്ങൾ സമ്മാനിച്ചു. ടൂർണമെന്റിലെ ഏറ്റവും വലിയ സിക്സ് (112 മീറ്റർ) ഉൾപ്പടെ പഞ്ചാബ് കിംഗ്സ് സ്പിന്നർ രാഹുൽ ചാഹറിന്റെ ഒരോവറിൽ 4 സിക്സ് പറത്തിയ ഡെവാൾഡ് ബ്രെവിസ് മുംബൈ ഇന്ത്യൻസ്‌ ആരാധകരെ ആവേശത്തിലാക്കി.

മത്സരശേഷം, ടീമുകൾ പതിവുപോലെ ഹസ്തദാനം ചെയ്യുന്നതിനിടെ പഞ്ചാബ് കിംഗ്സ് ഫീൽഡിംഗ് കോച്ചും മുൻ ദക്ഷിണാഫ്രിക്കൻ തരവുമായിരുന്ന ജോണ്ടി റോഡ്‌സ്‌ മുംബൈ ഇന്ത്യൻസ് ഉപദേശ്ടാവും ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസവുമായ സച്ചിനെ കാണാനിടയായി. സച്ചിനെ കണ്ട റോഡ്‌സ്‌ സച്ചിന്റെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. സച്ചിൻ അതിൽ നിന്ന് റോഡ്‌സിനെ തടഞ്ഞെങ്കിലും, ദക്ഷിണാഫ്രിക്കൻ താരം തന്റെ ശ്രമത്തിൽ നിന്ന് പിൻവാങ്ങിയില്ല. റോഡ്‌സ് മുമ്പ് മുംബൈ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നപ്പോൾ സച്ചിനൊപ്പം കളിച്ചിട്ടുണ്ട്.

Rate this post