അവനെയോർക്കുമ്പോൾ അഭിമാനം!! ക്യാപ്റ്റൻസി എളുപ്പമല്ല :പുകഴ്ത്തി സച്ചിൻ ബേബി

ഐപിൽ പതിനഞ്ചാം സീസണിൽ ടീമിനെ മുന്നിൽ നിന്നും നയിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.ക്യാപ്റ്റൻസി കൊണ്ടും കൂടാതെ കളിക്കളത്തിലെ പ്രകടനം കൊണ്ടും മികച്ച ഫോമിലുള്ള സഞ്ജു ഇതിനകം ഹേറ്റേഴ്‌സിനുള്ള മറുപടികൾ നൽകി കഴിഞു

നിലവിൽ എട്ട് മത്സരങ്ങളിൽനിന്ന് 6 വിജയവും 2 തോൽവിയും അടക്കം 12 പോയിൻ്റുമായി പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ തന്നെയാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ എല്ലാ പ്രതീക്ഷകളും.ബാറ്റിങ്ങിൽ മാത്രമല്ല ക്യാപ്റ്റൻസിയിൽ അടക്കം വളരെ മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ പ്രശംസിച്ചു വന്നിരിക്കുകയാണ് കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ ബേബി.“സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച ഇപ്പോൾ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന്‍ നന്നായി സ്‌കോറുകൾ നേടുന്നു.കൂടാതെ ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ഏതൊരു ടീമിന്റെ ക്യാപ്റ്റനെയും തേടിയെത്തും.

a9190664-6cef-4b79-a394-d0ed3e80b3cd

എനിക്കിത് കൃത്യമായി മനസിലാകും. കാരണം ഞാന്‍ ഈ അവസ്ഥകളിലൂടെയെല്ലാം ഒരുവേള കടന്ന് പോയവനാണ്. അവനെയോര്‍ത്ത് സന്തോഷമുണ്ട്. സഞ്ജു ഐപിഎല്‍ നായകനായത് കേരള ക്രിക്കറ്റ് ടീമിനും വളരെ വളരെ പ്രചോദനം നല്‍കുന്നതാണ്”- സച്ചിൻ ബേബി വാചാലനായി.ഇതുവരെ 22 മത്സരങ്ങൾ ആണ് സഞ്ജു രാജസ്ഥാനെ നയിച്ചിട്ടുള്ളത്. അതിൽ 11 ജയവും 11 തോൽവിയും ഉൾപ്പെടുന്നു. 8 മത്സരങ്ങളിൽനിന്ന് ഇതിനകം ഈ ഐപിൽ സീസണിൽ മാരക പ്രഹരശേഷിയിൽ ഒരു ഫിഫ്റ്റി അടക്കം 228 റൺസാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്.

കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വാക്കുകൾ മുന്നോട്ടുള്ള മത്സരങ്ങളിൽ സഞ്ജുവിനും കൂട്ടർക്കും പ്രചോദനം നൽകുന്നതാണ്. നേരത്തെ സഞ്ജു സാംസണിൽ നിന്നാണ് സച്ചിൻ ബേബി കേരള ടീമിന്റെ ക്യാപ്റ്റൻസി റോൾ ഏറ്റെടുത്തത്. അതേസമയം കേരള ക്യാപ്റ്റനായ സച്ചിൻ ബേബി ഇനി തൻ്റെ മുന്നിലുള്ള ലക്ഷ്യത്തെ കുറിച്ചും തുറന്നു പറഞ്ഞു.“കേരള ടീമിന് ആഭ്യന്തര കിരീടം നേടിക്കൊടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം അതിനായി നന്നായി പൂർണ്ണമായും പ്രയത്‌നിക്കേണ്ടതായുണ്ട്. അവസാന രണ്ട് വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ കേരള ടീമിന്റെ പ്രകടനം മുകളിലേക്ക് ഉയർന്നു എന്നത് വ്യക്തമാകും. ഇത്തവണ കിരീടം കേരളത്തിലേക്കെത്തിക്കുകയാണ് പ്രധാന പ്ലാൻ ” സച്ചിൻ ബേബി വെളിപ്പെടുത്തി