വമ്പൻ ടീമുമായി സൗത്താഫ്രിക്ക 😱😱ഇന്ത്യക്ക് എട്ടിന്റെ പണിയൊ!! സൗത്താഫ്രിക്കൻ ടീമിനെ അറിയാം

ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി‌എസ്‌എ). ടെംബ ബാവുമ നായകനായ ടീമിൽ, ഐപിഎൽ 15-ാം പതിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരുപിടി താരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിൽ പകരക്കാരനായി മുംബൈ ഇന്ത്യൻസിൽ എത്തിയ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്‌സിന് ദക്ഷിണാഫ്രിക്കൻ ടീമിൽ കന്നി കോൾ അപ്പ് ലഭിച്ചു.

ലഖ്നൗ സൂപ്പർ ജിയന്റ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ടീമിൽ തന്റെ സ്ഥാനം നിലനിർത്തിയപ്പോൾ, ഡൽഹി ക്യാപിറ്റൽസ്‌ പേസർമാരായ ആൻറിച്ച് നോർട്ട്ജെ, ലുങ്കി എൻഗിഡി എന്നിവർ ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി നിർണായക ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കൻ ടീമിൽ സ്ഥാനം നിലനിർത്തി.

സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത എയ്ഡൻ മർക്രവും ഫാസ്റ്റ് ബൗളർ മാർക്കോ ജാൻസെനും ടീമിൽ ഇടം നേടി. ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസ്, പഞ്ചാബ് കിംഗ്സ് ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ എന്നിവരും ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായി ഇന്ത്യയിലെത്തും. സീനിയർ പേസർ വെയ്ൻ പാർനെലും ദേശീയ ടീമിൽ തിരിച്ചെത്തി.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ജൂൺ 9 ന് ഡൽഹിയിൽ ആരംഭിക്കും, ശേഷിക്കുന്ന മത്സരങ്ങൾ യഥാക്രമം കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നിവിടങ്ങളിൽ നടക്കും.

ദക്ഷിണാഫ്രിക്കൻ ടീം :ടെംബ ബവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രെയ്‌സ് ഷംസി, തംബ്രായി ഷാംസി, ട്രിസ്റ്റൻ സ്റ്റബ്‌സ്‌, മാർക്കോ ജാൻസെൻ.

Rate this post