സഞ്ജു വീണ്ടും ടീമിൽ!!! സൗത്താഫ്രിക്കക്ക് എതിരായ എകദിന സ്‌ക്വാഡിനെ അറിയാം

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.നിലവിൽ പുരോഗമിക്കുന്ന ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക് ശേഷമാണ് മൂന്ന് ഏകദിന മത്സര പരമ്പര സൗത്താഫ്രിക്കക്ക് എതിരെ നടക്കുക.

സീനിയർ താരങ്ങൾക്ക് പലർക്കും വിശ്രമം അനുവദിക്കപെട്ടപ്പോൾ നായകനായി ശിഖർ ധവാൻ എത്തും. ശ്രേയസ് അയ്യർ ആണ് എകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ. മലയാളി താരമായ സഞ്ജു വി സാംസൺ ടീമിലേക്ക് എത്തിയത് ശ്രദ്ധേമായി. കോഹ്ലി, രാഹുൽ എന്നിവർക്കും ടി :20 ലോകക്കപ്പ് മുന്നിൽ നിൽക്കെ വിശ്രമം നൽകിയപ്പോൾ ഇഷാൻ കിഷൻ കൂടി കീപ്പർ റോളിൽ സ്‌ക്വാഡിലേക്ക് എത്തി.

കിവീസ് എ ടീമിന് എതിരായ ഇന്ത്യൻ എ ടീം പരമ്പരയിൽ ടീമിനെ നയിച്ച സഞ്ജുവിനെ ഏകദിന സ്‌ക്വാഡിലേക്ക് പരിഗണിക്കുമെന്നത് ഉറപ്പായിരുന്നു. ആവേശഷ് ഖാൻ, ദീപക് ചഹാർ എന്നിവർ ഏകദിന ടീമിലേക്ക് എത്തിയപ്പോൾ സർപ്രൈസ് താരമായി സ്‌ക്വാഡിലേക്ക് എത്തിയത് മുകേഷ് കുമാർ ആണ്.

സൗത്താഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Shikhar Dhawan (Captain), Shreyas (Vice Captain), Gill, Ruturaj , Rajat Patidar, Tripathi, Ishan Kishan (Wicket Keeper), Sanju Samson (Wicket Keeper), Shahbaz Ahmed, Thakur, Bishnoi, Kuldeep Yadav, Mukesh Kumar, Avesh, Deepak, Siraj