ഗെയ്ഗ്വാദ് മാസ്സ് തല ധോണി ഫിനിഷ്… ചെന്നൈക്ക് സൂപ്പർ സ്കോർ |Ruturaj Gaikwad

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഒരുഗ്രൻ തുടക്കം നൽകി ഋതുരാജ് ഗൈക്കുവാഡ് വെടിക്കെട്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥസെഞ്ച്വറിയാണ് ഋതുരാജ് നേടിയത്. അങ്ങേയറ്റം ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചിൽ ആദ്യ ബോൾ മുതൽ വമ്പനടികളോടെ ആയിരുന്നു ഋതുരാജ് തുടങ്ങിയത്.ചെന്നൈ ടീം 20 ഓവർ നഷ്ടത്തിൽ നേടിയത് 178 റൺസ്.

ഓപ്പണിങ് പാർട്ണറായ കോൺവെയെ തുടക്കം തന്നെ നഷ്ടമായിട്ടും ബാറ്റിംഗിൽ ഒരടി പോലും ഗൈക്കുവാഡ് പതറിയില്ല.ഐപിഎല്ലിലേക്ക് പുതുതായിയെത്തിയ ജോഷ്വാ ലിറ്റിലിനെ ആദ്യ പന്തിൽ തന്നെ ഗൈക്കുവാഡ് സിക്സറിന് തൂക്കിയായിരുന്നു ഋതുരാജ് തുടങ്ങിയത്. കേവലം 23 പന്തുകളിലായിരുന്നു ഋതുരാജ് തന്റെ അർത്ഥശതകം പൂർത്തീകരിച്ചത്. അർത്ഥശതകത്തിനിടയിൽ തന്നെ ഋതുരാജ് മൂന്ന് ബൗണ്ടറികളും ആറ് പടുകൂറ്റൻ സിക്സറുകളും നേടുകയുണ്ടായി. എന്തായാലും 2023 സീസണിൽ ഒരു ഉഗ്രൻ തുടക്കം തന്നെയാണ് ഋതുരാജിന് ലഭിച്ചിരിക്കുന്നത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ചെയ്സ് ചെയ്യാൻ ആയിരുന്നു ഹർദിക്ക് പാണ്ട്യയുടെ തീരുമാനം. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് മുഹമ്മദ് ഷാമി ഗുജറാത്തിന് നൽകിയത്. അപകടകാരിയായ ഡെവൻ കോൺവയെ(1) മുഹമ്മദ് ഷാമി തുടക്കത്തിൽ തന്നെ കൂടാരം കയറ്റി. ശേക്ഷം മൊയിൻ അലി ചെന്നൈയ്ക്കായി അടിച്ചു തകർത്തു.

എന്നാൽ റാഷിദ് ഖാൻ ബോളിങ് ക്രീസിൽ എത്തിയതോടെ ചെന്നൈയുടെ തുടർച്ചയായ രണ്ടു വമ്പൻ വിക്കറ്റുകൾ വീഴുകയുണ്ടായി. അലിയെയും സ്റ്റോക്സിനെയും ഞൊടിയിടയിൽ കൂടാരം കയറ്റാൻ റാഷിദ് ഖാന് സാധിച്ചു. എന്നിരുന്നാലും റൺ റൈറ്റിൽ യാതൊരു കുറവുമില്ലാതെ തട്ടുപൊളിപ്പൻ പ്രകടനം തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.50 ബോളിൽ 92 റൺസാണ് ഗെയ്ക്ഗ്വദ് നേടിയത്ശേഷം തുടരെ വിക്കറ്റുകൾ നഷ്ടമായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ മികച്ച സ്കോറിൽ എത്തിച്ചത് നായകൻ ധോണി വെടികെട്ട്. ധോണി വെറും 7 ബോളിൽ 1 ഫോറും ഒരു സിക്സ് അടക്കം 14 റൺസ് നേടി .ഒരു വമ്പൻ വിജയത്തോടെ സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കാനാണ് ചെന്നൈയുടെ ശ്രമം.

Rate this post