തുടർച്ചയായി 6 സിക്സ്!! വീണ്ടും ഞെട്ടിച്ച് റസ്സൽ വെ ടികെട്ട് ബാറ്റിങ് | വീഡിയോ

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ എക്കാലവും വെടികെട്ട് ബാറ്റിംഗിന് പ്രശസ്തരാണ്. അതിൽ തന്നെ ഏറ്റവും പ്രമുഖനാണ് സ്റ്റാർ ആൾറൗണ്ടർ റസ്സൽ. ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മികച്ച അനേകം പ്രകടനങ്ങളുമായി തിളങ്ങിയ റസ്സൽ വീണ്ടും മറ്റൊരു മാസ്മരിക ഇന്നിങ്സുമായി ഞെട്ടിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിലാണ് വെറും 24 ബോളിൽ 72 റൺസുമായി റസ്സൽ തിളങ്ങിയത്.

ഇന്നലെ നടന്ന ഉദ്ഘാടന 6IXTY ടൂർണമെന്റിൽ വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സിനെതിരെ നടന്ന മത്സരത്തിൽ തുടർച്ചയായി സിക്‌സറുകൾ പായിച്ചാണ് കയ്യടികൾ നേടിയത്.

വെറും 24 പന്തിൽ 72 റൺസ് അടിച്ച് ടീമിനെ നിശ്ചിത 10 ഓവറിൽ 155/5 എന്നുള്ള സ്കോറിലേക്ക് താരം എത്തിച്ചു.കളിയിൽ 8 സിക്‌സും ഒപ്പം 5 ഫോറും ഉൾപ്പെട്ടതായിരുന്നു റസ്സലിന്റെ മിന്നുന്ന പോരാട്ടം.

Rate this post