ഉമ്രാൻ മാലിക്കിനെ തൊടനാകാതെ ആന്ദ്രേ റസ്സൽ ; പതിനെട്ട് അടവും പയറ്റിയിട്ടും ബാറ്റ് കൊണ്ട് തൊടനായില്ല [video]

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 25-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 7 വിക്കറ്റ് ജയം സ്വന്തമാക്കി. സീസണിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം സൺറൈസേഴ്സ് നേടുന്ന തുടർച്ചയായ മൂന്നാം ജയമാണിത്. നൈറ്റ്‌ റൈഡേഴ്‌സ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കെയാണ് എസ്ആർഎച്ച് മറികടന്നത്.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കെകെആറിന് ഓപ്പണർമാരായ വെങ്കിട്ടേഷ് അയ്യർ (6), ആരോൺ ഫിഞ്ച് (7) എന്നിവരെ അതിവേഗം നഷ്ടമായത് തുടക്കത്തിൽ തന്നെ തിരിച്ചടിയായി. എന്നാൽ, പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണ (54) അർധ സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ തുടർന്നത് കെകെആറിന് മികച്ച അടുത്തറ നൽകി. തുടർന്നിറങ്ങിയ ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ (49*) തകർത്തടിച്ചതോടെ ടീം ടോട്ടൽ അതിവേഗം ഉയർന്നു.

25 പന്തിൽ 4 ഫോറും 4 സിക്സും സഹിതം 49 റൺസെടുത്ത റസ്സൽ, എല്ലാ എസ്ആർഎച്ച് ബൗളർമാരെയും കണക്കിന് ശിക്ഷിച്ചപ്പോൾ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ പേസർ ഉമ്രാൻ മാലിക്കിനെ മാത്രം റസ്സലിന് തൊടനായില്ല എന്നത് ശ്രദ്ധേയമായി. ഉമ്രാൻ മാലിക് എറിഞ്ഞ ഇന്നിംഗ്സിലെ 16-ാം ഓവറിലെ മുഴുവൻ ബോളും നേരിട്ട റസ്സലിന് 2 റൺസ് മാത്രമേ എടുക്കാനായൊള്ളു.

ഓവറിലെ 2-ാം ബോളിൽ റസ്സൽ നേടിയ ഡബിൾ ഒഴിച്ച് നിർത്തിയാൽ ഭാക്കി എല്ലാ ബോളുകളും ഡോട്ട് ബോളുകൾ ആയിരുന്നു. 146, 147 കിമി വേഗതയിലുള്ള ബോളുകൾ ഉമ്രാൻ മാലിക് റസ്സലിനെതിരെ എരിഞ്ഞപ്പോൾ, മിക്ക ബോളുകളും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർക്ക് തന്റെ ബാറ്റ് കൊണ്ട് തൊടാൻ പോലും ആയില്ല.

Rate this post