എന്റമ്മോ ചാടി പിടിച്ചൊരു വണ്ടർ ക്യാച്ച് 😳😳ഞെട്ടിക്കുന്ന ക്യാച്ചുമായി ശിഖർ ധവാൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് പരാജയം. വളരെ നിർണായകമായ മത്സരത്തിൽ 15 റൺസിന്റെ പരാജയമാണ് പഞ്ചാബ് കിങ്സ് നേരിട്ടത്. മത്സരത്തിൽ ഡൽഹിക്കായി മുൻനിര ബാറ്റർമാർ നിറഞ്ഞാടുകയായിരുന്നു. റൈലി റൂസോയും ഡേവിഡ് വാർണറും പൃഥ്വി ഷായും മത്സരത്തിൽ തകർത്താടിയപ്പോൾ ഡൽഹി അനായാസം വിജയത്തിൽ എത്തുകയായിരുന്നു.

ഡൽഹിയുടെ മത്സരത്തിലെ വിജയം പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടെങ്കിൽ മാത്രമേ പഞ്ചാബിന് പ്ലേയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കു. ഡൽഹി ക്യാപിറ്റൽസിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി ശിഖർ ധവാൻ. മത്സരത്തിൽ ഡൽഹി നായകൻ ഡേവിഡ് വാർണറെ പുറത്താക്കാനാണ് ശിഖർ ധവാൻ ഈ വെടിക്കെട്ട് ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ മികച്ച ഫോമിൽ തന്നെയായിരുന്നു ഡേവിഡ് വാർണർ കളിച്ചത്. 31 പന്തുകളിൽ 46 റൺസാണ് വാർണർ നേടിയത്. സാം കറന്റെ പന്ത് അടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു വാർണർ. എന്നാൽ വാർണറുടെ തന്ത്രം കൃത്യമായി വായിച്ച കറൻ ഒരു സ്ലോ ബോൾ എറിയുകയുണ്ടായി.

പന്തിന്റെ ഗതി കൃത്യമായി നിർണയിക്കാൻ സാധിക്കാതെ വന്ന വാർണർ പന്ത് ഉയർത്തിയടിച്ചു. ഈ സമയത്ത് കവറിൽ നിന്ന ശിഖർ ധവാൻ ഓടിയെടുത്തു. ശേഷം ഒരു തകർപ്പൻ ഡൈവിലൂടെ ധവാൻ ബോൾ കൈ പിടിയിൽ ഒതുക്കുകയായിരുന്നു. അങ്ങനെ ഡേവിഡ് വാർണർ കൂടാരം കയറുകയാണ് ഉണ്ടായത്.

Rate this post