
ഇന്ന് ജീവൻമ രണ പോരാട്ടം 😳😳ജയിച്ചാൽ കുതിക്കും തോറ്റാൽ പെട്ടി എടുക്കാം
ഐപിൽ പതിനാറാം സീസണിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ പോരാട്ടം കടുക്കുകയാണ്. ഏതൊക്ക ടീമുകൾ പ്ലേഓഫിലേക്ക് കുതിക്കും എന്നുള്ള കാര്യം സംശയമായി മാറുമ്പോൾ ഓരോ ടീമും കടുത്ത പോരാട്ടത്തിൽ കൂടി ജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ഇന്ന് ഐപിഎല്ലിൽ സൂപ്പർ സൺഡേ കൂടിയാണ്
ഇന്നത്തെ ഒന്നാമത്തെ മാച്ചിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഫാഫ് ക്യാപ്റ്റനായ ബാംഗ്ലൂർ ടീമിനെ നേരിടുമ്പോൾ രണ്ട് ടീമുകൾക്കും ലക്ഷ്യം ജയവും നിർണായകമായ രണ്ട് പോയിന്റ്സും ആണ്. കൊൽക്കത്തക്ക് എതിരായ അവസാന മത്സരത്തിൽ 9 വിക്കെറ്റ് തകർപ്പൻ ജയം നേടിയ സഞ്ജു സാംസണും ടീമും ഇന്ന് ബാംഗ്ലൂർ ടീമിനെ സ്വന്തം ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ നെറ്റ് റൺ റേറ്റ് അടക്കം രാജസ്ഥാൻ റോയൽസ് ടീമിന്റെ മുൻപിലെ ടാർജറ്റ് കൂടിയാണ്.
നിലവിൽ 12 കളികളിൽ 12 പോയിന്റുകൾ ആണ് രാജസ്ഥാൻ റോയൽസ് ടീമിന്നുള്ളത്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ് ടീം എങ്കിൽ 11 കളികളിൽ 10 പോയിന്റ് നേടിയ ബാംഗ്ലൂർ ടീം ഇനിയുള്ള 3 കളികളും ജയിക്കാനുള്ള ശ്രമത്തിലാണ്.
റോയൽസ് സാധ്യത ടീം :Yashasvi Jaiswal, Jos Buttler, Sanju Samson (C, wk), Joe Root, Dhruv Jurel, Shimron Hetmyer, R Ashwin, Trent Boult, Sandeep Sharma, KM Asif, Yuzvendra Chahal
ബാംഗ്ലൂർ സാധ്യത ടീം :Faf du Plessis (C), Virat Kohli, Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik (wk), Kedar Jadhav, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood