RRR Trailer ;സിനിമ ആരാധകരെ ഞെട്ടിച്ച് ട്രൈലർ 😱അമ്പോ വേറെ ലെവലെന്ന് സിനിമ ലോകം 👌👌

RRR Trailer : രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവർ നായകരായി എത്തുന്ന രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ രാജമൗലി ചിത്രമാണ് രൗദ്രം രണം രുദിരം എന്ന RRR.

ചിത്രത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണിത്. ജൂനിയർ എൻടി ആർ, രാം ചരൺ എന്നീ താരങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ട്രെയ്‌ലര്‍. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും എല്ലാം കോർത്തിണക്കിയ

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ വിഷ്വൽ മാജിക്കിലാണ് സിനിമ വരുന്നത് എന്ന് ട്രെയ്‌ലര്‍ കണ്ടാൽ മനസിലാകും. പുറത്തിറങ്ങിയ നിമിഷനേരം കൊണ്ട് തന്നെ തരംഗമായി മാറുകയാണ് RRR ട്രെയ്‌ലര്‍. 450 കോടി രൂപയിലാണ് ഈ ബ്രഹ്‌മാണ്ഡ ഒരുക്കിയിരിക്കുന്നത്. എന്നാൽ റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപോർട്ടുകൾ.

ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മുതൽ മുടക്കിൽ ഇറക്കുന്ന ആക്‌ഷൻ ഡ്രാമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമര സേനാനികളുടെ കഥയാണ് ചിത്രത്തിലുള്ളത്. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്.