മലയാളി പയ്യനായി ബട്ട്ലർ 😱😱ജോസേട്ടനെ മുണ്ട് ഉടുപ്പിച്ച് സഞ്ജു | Viral Look Of Buttler

ഐപിഎൽ 2022 സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് തിളങ്ങി നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്. 7 കളികളിൽ നിന്ന് 5 ജയവുമായി 10 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ബാറ്റിംഗ് ബൗളിംഗ് തുടങ്ങി കളിയുടെ സമ്പൂർണ്ണ മേഖലകളിലും ആധിപത്യം പുലർത്തിയാണ് റോയൽസ് ടൂർണമെന്റിൽ മുന്നേറുന്നത്.

7 കളികളിൽ നിന്ന് 491 റൺസുമായി റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ് റേസിൽ റോയൽസ് ഓപ്പണർ ജോസ് ബറ്റ്ലർ ഒന്നാമതാണ്. മാത്രമല്ല, 7 കളികളിൽ നിന്ന് 18 വിക്കറ്റുകളുമായി റോയൽസിന്റെ സ്പിന്നർ യുസ്വേന്ദ്ര ചഹൽ വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ ക്യാപ് റേസിലും ഒന്നാമതാണ്. കൂടാതെ, സഞ്ജു സാംസൺ, ഷിംറോൻ ഹെറ്റ്മയർ, ദേവ്ദത് പടിക്കൽ തുടങ്ങിയ താരങ്ങൾ ബാറ്റിംഗിലും, പ്രസിദ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, രവി അശ്വിൻ എന്നിവർ ബൗളിംഗിലും മികച്ച ഫോമിലാണ്.

കളിക്കളത്തിന് പുറമെ തങ്ങളുടെ ആരാധകരെ സോഷ്യൽ മീഡിയയിലും എന്റർടൈൻ ചെയ്യുന്ന ഫ്രാഞ്ചൈസികളിൽ മുൻപന്തിയിലാണ് രാജസ്ഥാൻ റോയൽസ്. ഇപ്പോഴിത, ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഒരു കറുപ്പ് മുണ്ടും ധരിച്ച് നിൽക്കുന്ന ജോസ് ബറ്റ്ലറുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റോയൽസ്. ‘അടിപൊളി ബറ്റ്ലർ ചേട്ടാ’ എന്ന തലക്കെട്ടോടെയാണ് റോയൽസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതിന് പിന്നാലെ, മുഴുവൻ റോയൽസ് താരങ്ങളും പിങ്ക് ടി-ഷർട്ടിനൊപ്പം കറുപ്പ് മുണ്ട് ധരിച്ച് സഞ്ജുവിന് പിറകിലായി നടന്നുവരുന്ന ഒരു റീൽസും റോയൽസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളികളിൽ നിന്നുൾപ്പടെ മികച്ച പ്രതികരണമാണ് രാജസ്ഥാൻ റോയൽസ് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്നത്. ഏപ്രിൽ 26-ന് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെയാണ്‌ രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.