ചതിച്ചു സഞ്ജുവും ബാറ്റിംഗ് നിരയും 😳😳തോൽവി ഇരന്ന് വാങ്ങി രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസിനെ ജയ്പൂരിൽ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജെയന്റ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയിരിക്കുന്നത്. കൈൽ മേയേഴ്സിന്റെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു ലക്നൗവിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഒപ്പം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടാൻ ബോളിങ് നിരക്ക് സാധിച്ചതോടെ ലക്നൗവിന് വിജയം എളുപ്പമായി മാറുകയായിരുന്നു. ലക്നൗവിന്റെ ഈ സീസണിലെ നാലാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്. ഇതോടെ പോയിന്റ്സ് ടേബിളിൽ ശക്തമായ ടീമായി ലക്നൗ മാറിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ പിച്ച് ഏതുതരം സ്വഭാവം കാണിക്കുമെന്ന കൃത്യമായ ബോധ്യം ഇരു ടീമുകൾക്കും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആദ്യ ഓവർ മുതൽ പതിഞ്ഞ താളത്തിലാണ് ലക്നൗ സൂപ്പർ ജെയന്റ്സ് കളിച്ചത്. നായകൻ രാഹുലും കൈൽ മേയേഴ്സും ക്രീസിലുറച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. പവർപ്ലെയിൽ വലിയ രീതിയിൽ സ്കോറിഗ് ഉയർത്താൻ സാധിക്കാതെ വന്നത് ലക്നൗവിനെ ബാധിക്കുകയായിരുന്നു. കൈൽ മേയേഴ്സ് മത്സരത്തിൽ 42 പന്തുകളിൽ 51 റൺസ് നേടിയപ്പോൾ, 32 പന്തുകളിൽ 39 റൺസ് ആയിരുന്നു രാഹുലിന്റെ സമ്പാദ്യം. ശേഷമെത്തിയ മുൻനിര ബാറ്റർമാർ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ലക്നൗ തകർന്നു. എന്നാൽ അവസാന ഓവറുകളിൽ സ്റ്റോയിനിസും(21) നിക്കോളാസ് പൂറനും(29) ലക്നൗവിനായി പൊരുതി.അങ്ങനെ നിശ്ചിത 20 ഓവറിൽ 154 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ലക്നൗ എത്തുകയായിരുന്നു. രാജസ്ഥാനായി രവിചന്ദ്രൻ അശ്വിൻ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ അതിസൂക്ഷ്മമായി തന്നെയാണ് ആദ്യ ഓവറുകൾ കളിച്ചത്. ശേഷം ജയ്സ്വാൾ ലക്നൗ ബോളർമാർക്ക് മേൽ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ ആദ്യ വിക്കറ്റിൽ 87 റൺസിന്റെ ഒരു വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ ഇരുവരും പുറത്തായതോടുകൂടി രാജസ്ഥാൻ തകരാൻ തുടങ്ങി. ചെറിയ ഇടവേളയിൽ തന്നെ രാജസ്ഥാന് തങ്ങളുടെ നായകൻ സഞ്ജു സാംസൺ(2) ജോസ് ബട്ലർ(40) ഹെറ്റ്മെയ്ർ(2) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.

അവസാന ഓവറുകളിൽ ദേവദത്ത് പടിക്കലും(26) റിയാൻ പരഗും(15) രാജസ്ഥാനായി പൊരുതുകയായിരുന്നു. എന്നാൽ അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ സ്കോറിംഗ് ഉയർത്താൻ രാജസ്ഥാന് സാധിച്ചില്ല. ഇതോടെ ലക്നൗ മത്സരത്തിൽ 10 റൺസിന്റെ വിജയം നേടുകയായിരുന്നു. ടൂർണമെന്റിലെ ലക്നൗവിന്റെ നാലാം വിജയം ആണിത്. രാജസ്ഥാന്റെ രണ്ടാമത്തെ പരാജയവും.

Rate this post