രാജസ്ഥാൻ റോയൽസ് ഇനി സൗത്താഫ്രിക്കൻ മണ്ണിലും!!സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇനി ദക്ഷിണാഫ്രിക്കയിൽ കളിക്കും ; പുതിയ ഫ്രാഞ്ചൈസികളെ നേടി ഐപിഎൽ ടീമുകൾ

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.വീണ്ടും ഒരിക്കൽ കൂടി ഐപിൽ വാണിജ്യമൂല്യം ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിക്കുകയാണ്. ഇത്തവണ ഐപിൽ ടീമുകളാണ് എല്ലാവർക്കും മറ്റൊരു സന്തോഷവാർത്ത സമ്മാനിക്കുന്നത്.2023ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നേതൃത്വതിൽ ആരംഭിക്കുന്ന പുതിയ ഫ്രാഞ്ചൈസി ടി : 20ക്രിക്കറ്റ്‌ ലീഗിലെ തന്നെ മുഴുവൻ ടീമുകളെയും സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ.

നിലവിലെ സൗത്താഫ്രിക്കൻ ബോർഡ് തീരുമാനം പ്രകാരം 2023 ജനുവരിയിൽ ആരംഭം കുറിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ലീഗിൽ 6 ടീമുകൾ ഭാഗമാകും.കൂടാതെ ഏറെ പ്രമുഖരായ ടെലിവിഷൻ ബ്രോഡ്കാസ്റ്റർ കൂടിയായ സൂപ്പർസ്പോർട്ടുമായി എല്ലാവിധതിൽ സഹകരിച്ചാണ് സൗത്താഫ്രിക്കൻ ബോർഡ് ടി :20 ക്രിക്കറ്റ്‌ ലീഗ് ആരംഭിക്കാനിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നിലവിൽ പുറത്തുവന്നിട്ടില്ല. എങ്കിലും ആറ് ഐപിൽ ടീം ഉടമസ്ഥർ ടീമുകളെ നേടിയത് റിപ്പോർട്ട്‌ ആയി വന്ന് കഴിഞ്ഞു.

അതേസമയം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്തരും വരുന്ന ടി :20 ലീഗിലേക്ക് ടീമിനെ സ്വന്തമാക്കി.രാജസ്ഥാൻ റോയൽസ്‌ ടീം വരുന്ന ടി :20 ലീഗിലേക്ക് പാർൾ ഫ്രാഞ്ചൈസിയെയാണ് സ്വന്തമാക്കിയത്.ഇക്കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം ഫൈനലിൽ സ്ഥാനം നേടിയിരുന്നു.

രാജസ്ഥാൻ റോയൽസ് ടീം ഉടമസ്തരെ കൂടാതെ 5 തവണ ഐപില്ലിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ തന്നെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് കേപ്ടൗൺ ഫ്രാഞ്ചൈസിയെയാണ് സ്വന്തമാക്കിയതെങ്കിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമയായ പാർത്ത് ജിന്ഡാലിന്റെ തന്നെ പ്രമുഖരായ സൗത്ത് വെസ്റ്റ് സ്പോർട്സാണ് പ്രിട്ടോറിയ ഫ്രാഞ്ചൈസി ടീമിനെ സ്വന്തമാക്കിയത്.ഒപ്പം ജൊഹാനസ്ബർഗ് ഫ്രാഞ്ചൈസിയെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമാണ് നേടിയത്.