മാസ്സ് ധോണിക്കും രക്ഷിക്കാനായില്ല 😳😳😳ജയിച്ചു കയറി രാജസ്ഥാൻ!! സഞ്ജുവിനും ടീമിനും സൂപ്പർ ജയം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന വിജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് രാജസ്ഥാൻ നേടിയത്. അവസാന ബോളിൽ 5 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നു ചെന്നൈയ്ക്ക്. എന്നാൽ ക്രീസിൽ ഉണ്ടായിരുന്ന ധോണിയെ യോർക്കറിൽ പിടിച്ചുനിർത്താൻ സന്ദീപ് ശർമ്മയ്ക്ക് സാധിച്ചതോടെ മത്സരത്തിൽ രാജസ്ഥാൻ വിജയത്തിലെത്തുകയായിരുന്നു. രാജസ്ഥാന്റെ ടൂർണമെന്റിലെ മൂന്നാം വിജയമാണിത്.

ചെന്നൈ പിച്ചിൽ ടോസ് നേടിയ ധോണി മറ്റൊന്നും ആലോചിക്കാതെ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെ തുഷാർ പാണ്ഡെ ചെന്നൈക്ക് നൽകി. ജയിസ്വാളിനെ ആദ്യം തന്നെ പുറത്താക്കാൻ ചെന്നൈക്ക് സാധിച്ചു. എന്നാൽ ശേഷം ബട്ലറും പഠിക്കലും ചേർന്ന് രാജസ്ഥാനായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മത്സരത്തിൽ 36 പന്തുകളിൽ 52 റൺസ് ആണ് ബട്ലർ നേടിയത്. 26 പന്തുകളിൽ 38 റൺസായിരുന്നു പഠിക്കലിന്റെ സമ്പാദ്യം. എന്നാൽ ഇവർക്ക് ശേഷമെത്തിയ സഞ്ജു സാംസൺ പൂജ്യനായി പുറത്തായതോടെ രാജസ്ഥാൻ പതറി. പക്ഷേ അവസാന ഓവറിൽ ഹെറ്റ്മെയ്ർ 18 പന്തുകളിൽ 30 റൺസ് നേടിയതോടെ രാജസ്ഥാൻ 175 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഋതുരാജിനെ(8) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ കോൺവെയും രഹാനെയും അവർക്ക് മികച്ച പാർണർഷിപ്പ് നൽകി. മത്സരത്തിൽ 38 പന്തുകളിൽ 50 റൺസ് ആയിരുന്നു കോൺവേ നേടിയത്. രഹാനെ 19 പന്തുകളിൽ 31 നേടി. എന്നാൽ രഹാനക്ക് ശേഷമെത്തിയ ബാറ്റർമാരോക്കെയും രാജസ്ഥാൻ സ്പിന്നർമാർക് മുൻപിൽ തകർന്നു വീഴുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ധോണിയും(32*) ജഡേജയും(25*) കളം നിറഞ്ഞതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെയെത്തി. പക്ഷേ അവസാന പന്തുകളിൽ സന്ദീപ് ശർമ കൃത്യത പാലിച്ചതോടെ വിജയം ചെന്നൈയുടെ മുൻപിൽ നിന്നും മാഞ്ഞു പോവുകയായിരുന്നു.

മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. ശക്തരായ ചെന്നൈയെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയത് അവരെ വെറും മത്സരങ്ങളിൽ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല. മറുവശത്ത് ചെന്നൈയ്ക്കും മത്സരത്തിൽ ഒരുപാട് പോസിറ്റീവുകൾ ഉണ്ട്.

2.5/5 - (2 votes)