
കാൽക്യൂലേറ്ററുമായി അവർ തോൽക്കാൻ പ്രാർത്ഥിക്കാം 😵💫😵💫സജ്ജു ടീമിന്റെ 😳വിധി ഇങ്ങനെ
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുകളുടെ വിജയം നേടാൻ സാധിച്ചതോടെ രാജസ്ഥാൻ റോയൽസിന് തങ്ങളുടെ പ്ലെയോഫ് സാധ്യതകൾ നിലനിർത്താൻ ആയിട്ടുണ്ട്. എന്നിരുന്നാലും പ്ലേയോഫിലെത്തുക എന്നത് രാജസ്ഥാനെ സംബന്ധിച്ച് അതികഠിനമായി മാറിയിരിക്കുന്നു. ഇനിയുള്ള കാര്യങ്ങൾ രാജസ്ഥാന്റെ കയ്യിലല്ല. മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത ടീമുകളുടെ മത്സരഫലങ്ങളാണ് രാജസ്ഥാന്റെ പ്ലേയോഫ് സ്ഥാനത്തെ വളരെയധികം ബാധിക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ രാജസ്ഥാന് ഇനിയും പ്ലേയോഫിലെത്താനുള്ള സാധ്യതകളെ പറ്റി പരിശോധിക്കാം.
നിലവിൽ രാജസ്ഥാന്റെ 14 മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 വിജയങ്ങളുമായി 14 പോയിന്റുകൾ ആണുള്ളത്. രാജസ്ഥാന് 0.148 എന്ന നെറ്റ് റൺറേറ്റുണ്ട്. അതിനാൽ തന്നെ പൂർണമായും മറ്റു ടീമുകളുടെ മത്സരമാവും രാജസ്ഥാനെ ബാധിക്കാൻ പോകുന്നത്. ബാംഗ്ലൂർ, മുംബൈ, കൊൽക്കത്ത എന്നീ ടീമുകൾ തങ്ങളുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ പരാജയപ്പെടുകയാണെങ്കിൽ രാജസ്ഥാന് പ്ലേയോഫ് എത്താൻ സാധിക്കും. അങ്ങനെയെങ്കിൽ എലിമിനേറ്ററിലാവും രാജസ്ഥാൻ കളിക്കുക. എന്നാൽ വരും മത്സരങ്ങളിൽ മുംബൈയ്യോ ബാംഗ്ലൂരോ വിജയിക്കുകയാണെങ്കിൽ രാജസ്ഥാൻ ടൂർണമെന്റിന് പുറത്തേക്ക് പോകും.
Rajasthan Royals#IPL2023 #PBKSvRR pic.twitter.com/Vi3vcCxft2
— RVCJ Media (@RVCJ_FB) May 19, 2023
ഇതിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം മുംബൈയുടെ അടുത്ത മത്സരം ഹൈദരാബാദിനെതിരെയാണ് എന്നതാണ്. ഈ മത്സരത്തിൽ മുംബൈ വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണ്. കാരണം അത്രമാത്രം മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ മത്സരത്തിൽ മുംബൈ കാഴ്ചവച്ചത്. അങ്ങനെ മുംബൈ വിജയിച്ചാൽ അവർ നേരിട്ട് പ്ലേഓഫിൽ എത്തുകയും രാജസ്ഥാൻ പുറത്തേക്ക് പോവുകയും ചെയ്യും. ബാംഗ്ലൂരിന്റെ അവസാന മത്സരം നടക്കുന്നത് ശക്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്. ആദ്യ രണ്ടു സീസണുകളിലും വെടിക്കെട്ട് പ്രകടനങ്ങൾ തന്നെയാണ് ഗുജറാത്ത് കാഴ്ചവച്ചിട്ടുള്ളത്. അതിനാൽതന്നെ ബാംഗ്ലൂരിനെ തോൽപ്പിക്കാനുള്ള എല്ലാ കപ്പാസിറ്റിയും ഗുജറാത്തിനുണ്ട്.
ഇത്തരം സാഹചര്യങ്ങൾ എത്തുകയാണെങ്കിൽ മാത്രമാണ് രാജസ്ഥാന് മുൻപിൽ പ്രതീക്ഷയുള്ളത്. മറുവശത്ത് മുംബൈ, ബാംഗ്ലൂർ ടീമുകളെ സംബന്ധിച്ച് ഒരു വിജയം മാത്രമാണ് താങ്കൾക്ക് ആവശ്യമായുള്ളത്. ചെന്നൈയും ലക്നൗവും ഇന്നിറങ്ങുമ്പോഴും ഒരു വിജയത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല. അങ്ങനെ വിജയം കണ്ടെത്താനായി കഴിഞ്ഞാൽ അവർക്ക് പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാനാവും. ലീഗ് മത്സരങ്ങളുടെ അവസാന നാളുകളിലും രണ്ടു ടീമുകൾ പോലും പ്ലെയോഫിന് യോഗ്യത നേടാത്തത് ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിയാണ്.