ഇന്ന് സഞ്ജുവിനും ടീമിനും ജീവന്മരണ പോരാട്ടം 😵‍💫😵‍💫ഇന്ന് തോറ്റാൽ എട്ടിന്റെ പണി |RR Predicted Playing 11 vs SRH in IPL 2023

RR Predicted Playing 11 vs SRH in IPL 2023:ഐപിൽ പതിനാറാം സീസണിൽ പ്ലേഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ഇന്ന് വമ്പൻ പോരാട്ടം. മലയാളി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമും സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീമുമാണ് ഏറ്റുമുട്ടുക. രാജസ്ഥാൻ റോയൽസ് തുടർ തോൽവികളിൽ വലയുമ്പോൾ ഹൈദരാബാദ് ടീമും മുന്നോട്ടുള്ള കുതിപ്പ് തന്നെയാണ് ലക്ഷ്യമിടുന്നത്.

അവസാനം കളിച്ച അഞ്ചിൽ നാലിലും തോറ്റ രാജസ്ഥാൻ റോയൽസ് ടീമിന് ഇന്നത്തെ മാച്ചിൽ ജയിച്ചേ മതിയാകൂ. ഇന്നും കൂടി തോറ്റാൽ അത് സഞ്ജുവിനും ടീമിനും നൽകുന്ന പ്രഹരം വലുതാകും. ഇന്നത്തെ മാച്ചിൽ റോയൽസ് ടീമിൽ ചില മാറ്റങ്ങൾക്കും സാധ്യതയുണ്ട്.10 പോയിന്റ് നേടിയ റോയൽസ് ടീമിന് പ്ലേഓഫിലേക്ക് സ്ഥാനം നേടാൻ രണ്ട് ജയങ്ങൾ മിനിമം ആവശ്യമാണ്.

ബാറ്റിംഗിൽ ജൈസ്വാളിനെ മാത്രം ആശ്രയിച്ചു മുന്നേറുന്ന റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജുവിൽ നിന്നും സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ബറ്റ്‌ലറിൽ നിന്നും പ്രതീക്ഷിക്കുന്നത് മികച്ച പ്രകടനങ്ങൾ കൂടിയാണ്. കൂടാതെ ബൗളിങ്ങിൽ യഥേഷ്ടം റൺസ് വഴങ്ങുന്നതും റോയൽസിന് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

രാജസ്ഥാൻ റോയൽസ് സാധ്യത ടീം :Joos Buttler, Yashasvi Jaiswal, Sanju Samson (c & wk), Devdutt Padikkal, Shimron Hetmyer, Dhruv Jurel, Jason Holder, Ravichandran Ashwin, Sandeep Sharma, Trent Boult, Yuzvendra Chahal.

2.5/5 - (8 votes)