ഇന്നലെ തോറ്റു ഇന്നും ഒന്നാം സ്ഥാനം😱😱 സഞ്ജുവിന്റെ റോയൽസിന് പോയിന്റ് ടേബിളിൽ തലപ്പത്ത് സ്ഥാനം | IPL POINT TABLE

ഐപിൽ പതിനഞ്ചാം സീസണിൽ വിജയകുതിപ്പ് തുടർന്ന സഞ്ജു സാംസണും ടീമിനും സീസണിലെ ആദ്യത്തെ തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ടീമിനോടാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. ഒരുവേള മത്സരത്തിൽ അധിപത്യം സ്ഥാപിച്ച ശേഷമാണ് സഞ്ജുവിന്റെ ടീമിന്റെ തോൽവിയെന്നത് ശ്രദ്ധേയം.

സീസണിൽ ആദ്യത്തെ രണ്ട് കളികളും മനോഹരമായി ജയിച്ച രാജസ്ഥാൻ ടീമിനാണ് റോയൽസ് ടീമുകൾ പോരാട്ടത്തിൽ മുൻ‌തൂക്കം നൽകിയത് എങ്കിലും സഞ്ജുവിന്റെ ടീമിനെ വീഴ്ത്താൻ ഫാഫ് ഡൂപ്ലസ്സിസിനും ടീമിനും കഴിഞ്ഞു. തോൽവിയോടെ പോയിന്റ് ടേബിളിൽ മുന്നോട്ടു കയറാൻ ബാംഗ്ലൂർ ടീമിന് കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്താണ് പോയിന്റ് ടേബിളിൽ ഇന്നലത്തെ തോൽവിക്ക് ശേഷവും രാജസ്ഥാൻ സ്ഥാനം. തോൽവിക്ക് ശേഷവും രാജസ്ഥാൻ എങ്ങനെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നാണ് മിക്ക ക്രിക്കറ്റ്‌ പ്രേമിക്കളുടെയും പ്രധാന സംശയം.

മൂന്ന് കളികളിൽ രണ്ട് ജയമാണ് സഞ്ജുവിനും ടീമിനുമുള്ളത് എങ്കിൽ രണ്ട് ജയവും നാല് പോയിന്റുമായി കൊൽക്കത്ത ടീമാണ് പോയിന്റ് ടേബിളിൽ രണ്ടാമത്.നാല് പോയിന്റ് ഉള്ള 6 ടീമുകളാണ് നിലവിൽ ഉള്ളത് എങ്കിലും രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത് വലിയ നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിലാണ്. ആദ്യത്തെ രണ്ട് കളികളും വമ്പൻ നെറ്റ് റൺ റേറ്റിൽ ജയിച്ചതാണ് സഞ്ജുവിനും സംഘത്തിനും അനുകൂല ഘടകം.

നിലവിൽ +1.218 നെറ്റ് റൺ റേറ്റ് രാജസ്ഥൻ ടീമിനുണ്ട് എങ്കിൽ +.843 നെറ്റ് റൺ റേറ്റ് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമാണ് തൊട്ട് പിറകിൽ.ഗുജറാത്ത് ടൈറ്റൻസ് (+.495),പഞ്ചാബ് കിങ്‌സ് (+.238),ലക്ക്നൗ സൂപ്പർ ജൈന്റസ് (+.193),ബാംഗ്ലൂർ (+.159)എന്നിവരാണ് നെറ്റ് റൺ റേറ്റിൽ നാല് പോയിന്റുമായി പിറകിൽ ഉള്ള ടീമുകൾ.