റോയൽസ് പെട്ടി എടുക്കാൻ വരട്ടെ 😳😳റോയൽസ് മുൻപിൽ അവസാന വഴി ഇതാണ് 😳😳സഞ്ജുവും ടീമും പ്ലേഓഫ് കേറുമോ

രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് ഓരോ മത്സരം കഴിയുംതോറും കനത്ത തിരിച്ചടി ഏറ്റുകൊണ്ടിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടതാണ് റോയൽസിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചത്. എന്നാൽ, ശേഷിക്കുന്ന ഒരു മത്സരത്തിൽ വിജയിക്കുന്നതിനൊപ്പം, മറ്റു മത്സരഫലങ്ങൾ കൂടി അനുകൂലമായാൽ രാജസ്ഥാന് പ്ലേഓഫിൽ ഇടം നേടാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ, അടുത്തിടെ നടന്ന രണ്ട് മത്സരങ്ങൾ റോയൽസിന്റെ പ്രതീക്ഷയ്ക്ക് വിപരീത ഫലങ്ങൾ ആണ് നൽകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം ചെന്നൈ സൂപ്പർ കിംഗ്സ് വിജയിക്കണം എന്നായിരുന്നു റോയൽസിന്റെ ആഗ്രഹം. എന്നാൽ ആ മത്സരത്തിൽ വിപരീത ഫലം ആണ് ഉണ്ടായത്. തുടർന്ന്, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനെ മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തേണ്ടത് റോയൽസിന്റെ കൂടി ആവശ്യമായിരുന്നു. ഈ മത്സരത്തിലും റോയൽസ് ആഗ്രഹിച്ച ഫലം ഉണ്ടായില്ല.

എന്നാൽ, ഇപ്പോഴും രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് സാധ്യത പൂർണമായി അവസാനിച്ചിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ അവരുടെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ പരാജയപ്പെടേണ്ടതുണ്ട്. ഇത് കൂടാതെ, പഞ്ചാബ് കിംഗ്സിനെതിരായ ശേഷിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വലിയ മാർജിനിൽ വിജയിക്കേണ്ടതുണ്ട്.

ഇങ്ങനെ സംഭവിക്കുന്ന പക്ഷം, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് എന്നീ ടീമുകൾക്കൊപ്പം നാലാം സ്ഥാനക്കാരായി രാജസ്ഥാൻ റോയൽസിന് പ്ലേഓഫിൽ സ്ഥാനം കണ്ടെത്താൻ സാധിക്കും. സ്വന്തം മത്സരഫലം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ, മറ്റു മത്സരഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകേണ്ടതുണ്ട് എന്നതിനാൽ തന്നെ, രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പ്രവേശനം ഇപ്പോഴും ഒരു വിദൂര സാധ്യത മാത്രമാണ് എന്ന കാര്യം വ്യക്തമാണ്. എന്നിരുന്നാലും, ഐപിഎൽ 2023-ൽ ഓരോ മത്സരഫലങ്ങളും പ്രതീക്ഷക്ക് വിപരീതമായി വരുന്നതിനാൽ തന്നെ, രാജസ്ഥാൻ റോയൽസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

4.7/5 - (27 votes)