നെറ്റ് റൺ റേറ്റിൽ കുതിച്ച് സഞ്ജുവും ടീമും 😱😱മറ്റുള്ള ടീമുകൾക്ക് ഞെട്ടൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ് ടീം.ഇന്നലെ നടന്ന സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എതിരെ 23 റൺസ്‌ ജയം നേടിയാണ് സഞ്ജുവും ടീമും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. രണ്ട് കളികൾ ജയിച്ച സഞ്ജുവിനും ടീമിനും നാല് പോയിന്റാനുള്ളത്

അതേസമയം പോയിന്റ് പോയിന്റ് പട്ടികയിൽ സഞ്ജു സാംസണിനും ടീമിനും സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി സാധിക്കും. പോയിന്റ് പട്ടികയിൽ നിലവിൽ രാജസ്ഥാൻ റോയൽസിനും ഒപ്പം രണ്ട് മത്സരങ്ങൾ ജയിച്ച ഗുജറാത്തിനും നാല് പോയിന്റ് കൈവശമുണ്ട്. എന്നാൽ മറ്റുള്ള ടീമുകളെ എല്ലാം തന്നെ അമ്പരപ്പിക്കുന്ന നെറ്റ് റൺ റേറ്റ് സഞ്ജുവിനും സംഘത്തിനും അധിപത്യം നൽകുന്നു.

6b674b36-3a1b-4b43-9313-609e532719bb

നിലവിൽ രണ്ട് മത്സരത്തിലും വമ്പൻ ജയം കരസ്ഥമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിന്റെ നെറ്റ് റണ്‍റേറ്റ് 2.100. പക്ഷേ രസകരമായ ഒരു കാര്യം മറ്റുള്ള ഒരു ടീമിനും ഇപ്പോൾ നെറ്റ് റൺ റേറ്റ് ഒന്നിനും അരികിൽ പോലും ഇല്ല. ഈ ഒരു സാഹചര്യം പരമാവധി ഉപയോഗിച്ച് മാക്സിമം ജയങ്ങൾ തന്നെയാണ് സഞ്ജുവും ടീമും നോക്കുന്നത്. അപ്രകരം പ്ലേഓഫ്‌ സ്‌പോട്ട് ഉറപ്പിക്കാനും രാജസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്.

നിലവിലെ പോയിന്റ് ടേബിൾ പ്രകാരം മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒരു തോൽവിയുമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ ടീം നാല് പോയിന്റുമായി രണ്ടാംസ്ഥാനത്തും (0.843 നേറ്റ് റൺ റേറ്റ്)നാല് പോയിന്റ് നേടി ഗുജറാത്ത് ടൈറ്റൻസ്‌ (0.395 നെറ്റ് റൺ റേറ്റ് ) മൂന്നാം സ്ഥാനത്തുമുണ്ട്.