നമുക്ക് ഇനി ഒരൊറ്റ മാച്ച് കൂടി 😳😳ഉണരൂ ബോയ്സ് കം ഓൺ!! ഡ്രസിങ് റൂമിൽ കോച്ച് വാക്കുകൾ കേട്ടോ??

കഴിഞ്ഞ ദിവസം ജയ്പൂരിലെ സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ രാജസ്ഥാൻ റോയൽസ് റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഞെട്ടിക്കുന്ന പരാജയം ആണ് വഴങ്ങിയത്. നിർണായകമായ മത്സരത്തിൽ 112 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 59 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു.

ഈ നിരാശാജനകമായ മത്സരത്തിന് ശേഷം രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഘക്കാര ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്റെ കളിക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചിരിക്കുകയാണ്. മുൻ മത്സരങ്ങളിൽ എല്ലാം രാജസ്ഥാൻ റോയൽസ് തുടർന്നിരുന്ന ഒരു പതിവാണ് ഇത്. ഡ്രസ്സിംഗ് റൂമിൽ വെച്ച് സംഘക്കാര മത്സരത്തെ വിലയിരുത്തുന്നതിന്റെയും, മികച്ച കളിക്കാരെ അഭിനന്ദിക്കുന്നതിന്റെയും മറ്റും വീഡിയോ റോയൽസ് തങ്ങളുടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

എന്നാൽ, ഇത്തവണ വ്യക്തിഗത കളിക്കാരുടെ പേരുകൾ ഒന്നും തന്നെ പരാമർശിക്കാതെയാണ് സംഘക്കാര സംസാരിച്ചത്. “നമുക്ക് ഒരു മത്സരം കൂടി കളിക്കാൻ ശേഷിക്കുന്നുണ്ട്. കൂടുതലൊന്നും സംസാരിക്കാനും പറയാനും ഇല്ല, ഇനി എല്ലാം ചെയ്യാനാണ് ഉള്ളത്. നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കും. നമ്മൾ മുന്നോട്ടു വന്ന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ശരിയല്ലേ?,” കുമാർ സംഘക്കാര തന്റെ കളിക്കാരോട് സംസാരിക്കുന്നത് തുടർന്നു.

“മറ്റു മത്സരങ്ങളിൽ പലതും സംഭവിച്ചിട്ടുണ്ടാകും, എന്നാൽ നമുക്ക് ഒരു മത്സരം കൂടി കളിക്കാനും വിജയിക്കാനും ബാക്കിയുണ്ട്. അത് മാത്രമാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കേണ്ടത്. ഇതിൽനിന്ന് പഠിച്ച് മുന്നോട്ട് പോവുക. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയുടെയും നിരാശയുടെയും ആഴം എനിക്ക് കാണാൻ സാധിക്കുന്നു. നിങ്ങളിൽ പലരും കഠിനമായി പ്രയത്നിച്ചിട്ടുണ്ട് എന്നും ചെയ്തിട്ടുണ്ട് എന്നും എനിക്കറിയാം, എന്നാൽ ഇന്ന് ആരുടെയും പേരുകൾ പറയുന്നില്ല. അടുത്ത മത്സരത്തിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം,” കുമാർ സംഘക്കാര പറഞ്ഞു.

5/5 - (1 vote)