ഇതിഹാസങ്ങൾക്ക് പോലും കഴിയാത്തെ നേട്ടവുമായി സഞ്ജു 😱😱😱രാജസ്ഥാന്റെ ലക്ഷ്യം കിരീടം!!

തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചു. 14 കളികളിൽ 9 ജയം നേടിയ പ്രഥമ ഐപിഎൽ ചാമ്പ്യന്മാർ, 0.298 നെറ്റ് റൺറേറ്റോടെ 18 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായിയാണ് പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്.

അവസാനമായി 2018-ൽ പ്ലേ ഓഫിൽ പ്രവേശിച്ച റോയൽസ്, ഐപിഎൽ ചരിത്രത്തിൽ ഇത്‌ നാലാം തവണയാണ് പ്ലേ ഓഫിൽ ഇടം നേടുന്നത്. പ്രഥമ ഐപിഎൽ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിയാണ്‌ റോയൽസ് പ്ലേ ഓഫിൽ പ്രവേശിച്ചത്. അന്ന്, അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ റോയൽസ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി ജേതാക്കളാവുകയും ചെയ്തു.

2008-ന് ശേഷം, 2013 ഐപിഎൽ സീസണിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ അണിനിരന്ന രാജസ്ഥാൻ റോയൽസ് വീണ്ടും ഐപിഎൽ പ്ലേ ഓഫിൽ എത്തി. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായിരുന്ന റോയൽസ്, എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയെങ്കിലും ക്വാളിഫയർ 2-ൽ മുംബൈ ഇന്ത്യൻസിനോട് തോൽവി ഏറ്റുവാങ്ങി.ശേഷം 2018-ൽ, പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്മിത്തിനെ പുറത്താക്കി പകരം അജിങ്ക്യ രഹാനെക്ക് ക്യാപ്റ്റൻ സ്ഥാനം നൽകിയ രാജസ്ഥാൻ റോയൽസ്, പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ പ്രവേശിച്ചു.

എങ്കിലും, എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട് പരാജയപ്പെടാനായിരുന്നു വിധി. ഇന്ന്, മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ക്വാളിഫയർ 1-ൽ എത്തിനിൽക്കുമ്പോൾ, കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്. അതിനുള്ള കരുത്തും മികവും സഞ്ചുവിനും കൂട്ടർക്കും ഉണ്ട് താനും.

Rate this post