ഇനി വീട്ടിൽ റോസ് കൊണ്ട് നിറയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! ഇതാ ഒരു മാജിക്കൽ വളം!!| Rose Plant Fertilizer At Home

Rose Plant Fertilizer At Home Malayalam : റോസാ ചെടികൾ നട്ടു വളർത്തി പൂവിടുന്നത് കാണാൻ ഇഷ്ടം ഉള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇവ മുരടിച്ചു പോവുന്നത് ഒട്ടും തന്നെ സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഇതിനുള്ള പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ചെടികൾ നട്ടു വളർത്തുന്ന കാര്യം ചിന്തിക്കുമ്പോൾ തന്നെ റോസാ ചെടി ആണ് എല്ലാവരുടെയും മനസ്സിൽ ഓടി വരുന്നത്. അങ്ങനെ വാങ്ങുന്ന ചെടികൾ ആദ്യം മുതൽക്ക് തന്നെ നല്ലവണ്ണം പരിചരിക്കണം. അതു പോലെ തന്നെ നിരന്തരം വളം ഇട്ടു കൊടുക്കുകയും വേണം.

ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന വളം നമുക്ക് ഇതിനായി ഉപയോഗിക്കാം. വളം തയ്യാറാക്കാനായി പഴത്തിന്റെ തൊലിയും ഉള്ളിയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും ഒക്കെ എടുക്കുക. ഏത് പഴത്തിന്റെ തൊലിയും നമുക്ക് ഇതിന് വേണ്ടി ഉപയോഗിക്കാം. ഇതിൽ ധാരാളമായി പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഒപ്പം നമ്മൾ അടുക്കളയിൽ പച്ചക്കറി അരിയുമ്പോൾ ഉണ്ടാവുന്ന വേസ്റ്റ് ഒക്കെ നമുക്ക് എടുക്കാവുന്നതാണ്.

ഇവയിൽ എല്ലാം ചെടികൾക്ക് ആവശ്യമായ വിറ്റാമിനും മറ്റു മൈക്രോ ന്യൂട്രിയന്റ്സും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് നല്ലത് പോലെ അരച്ചെടുക്കണം. ഇത് കുറച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് നല്ലത് പോലെ ഇളക്കണം. തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് കൂടുതൽ ഫലപ്രദം.

ഈ ചേർത്ത് വച്ചിരിക്കുന്ന വളവും ഒന്ന് പുളിപ്പിച്ചിട്ട് നന്നായി നേർപ്പിച്ച് പിറ്റേ ദിവസം ചെടികളുടെ ചുവട്ടിൽ ഒഴിക്കുന്നത് ആണ് നല്ലത്. രാസവളം ഒന്നും ചേർക്കാതെ നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വളം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയാനായി വീഡിയോ മുഴുവനായും കാണുക.Video Credit: Lavendar Home Garden Rose Plant Fertilizer, Rose Plant Fertilizer At Home

Rate this post