Rose gardening malayalam : പലർക്കും ഇഷ്ടമുള്ള ഒന്നാണ് പൂച്ചെടികൾ. ഇത്തരം പൂച്ചെടികളിൽ എങ്ങനെ നല്ല പൂക്കൾ ഉണ്ടാക്കാമെന്നത് നോക്കാം. നമ്മളുടെ വീടുകളിൽ നിന്നും ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ നല്ല രീതിയിൽ പൂക്കൾ വിരിയിക്കാമെന്നത് നോക്കാം. വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഉലവ. ഉലവ ഉപയോഗിച്ച് എങ്ങനെ ഒരു ഫേർട്ടിലൈസർ ഉണ്ടാക്കാം എന്നതായിരിക്കും പലരുടെയും സംശയം. എന്നാൽ അതിനുമുമ്പ് ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.പൂക്കൾ കുറച്ചു തന്നെ ഉണ്ടാവുമ്പോൾ കമ്പ് എടുത്ത് ചെടികൾക്ക് സപ്പോർട്ടായി കൊടുക്കുക. പൂക്കൾ
ഉണ്ടാവാൻ ഇവ ഏറെ സഹായിക്കുന്നതാണ്. ഫേർട്ടിലൈസർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം പാത്രം എടുക്കുക അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഉലവയും ഒരു ടീസ്പൂൺ തേയിലയും ചേർത്ത് കൊടുക്കുക.ഒരു ഗ്ലാസ്സ് വെള്ളമായത് കൊണ്ടാണ് ഈയൊരു അളവ് പറയുന്നത്. പകരം രണ്ട് ഗ്ലാസ്സ് വെള്ളമാണെങ്കിൽ ഇതിന്റെ ഇരട്ടി തേയിലയും, ഉലുവയും ചേർത്ത്

കൊടുക്കേണ്ടതാണ്. ഇവ രണ്ട് ഉൾപ്പെടുത്തിയതിന് ശേഷം നന്നായി തിളപ്പിച്ചെടുക്കുക. ശേഷം മിക്സിയിലിട്ട് നന്നായി അരിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങൾ നല്ല രീതിയിൽ ലഭിക്കുന്നത് കാണാം. മിക്സിയിൽ അരിച്ചു കഴിഞ്ഞാൽ വീഡിയോയിൽ കാണുന്നത് പോലെ നന്നായി അടിച്ചെടുക്കുക. ശേഷം മൂന്ന് ഗ്ലാസ് പച്ച വെള്ളം ഇതിലേക്ക് അരിച്ചെടുത്ത
മിശ്രിതത്തിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് സ്പ്രേ കുപ്പിയിലേക്ക് ഇവ മാറ്റി കൊടുക്കുക. ശേഷം ചെടികൾക്ക് നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്ക് ചെടികൾക്ക് ഒഴിച്ചു കൊടുക്കുമ്പോൾ ധാരാളം കായകൾ ഉണ്ടാവാൻ സഹായിക്കുന്നതാണ്. Video Credits : PRS Kitchen