വീട്ടിൽ ഇനി റോസാ പൂക്കാലം,റോസാ മൊട്ടുകൾ തിങ്ങി നിറയും!! ഇതൊരു സ്പൂൺ മാത്രം മതി ഉണങ്ങിയ കമ്പിൽ വരെ റോസ് ഭ്രാന്തു പിടിച്ചത് പോലെ പൂക്കും
Rose gardening malayalam tips : റോസാച്ചെടി പൂത്തുലയാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാജിക്കൽ ഫെർട്ടിലൈസർ! നമ്മുടെയെല്ലാം വീടുകളിൽ റോസാച്ചെടി വച്ചു പിടിപ്പിച്ചിട്ടുണ്ടാകുമെങ്കിലും അവ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനായി പല രീതിയിലുള്ള വളപ്രയോഗങ്ങൾ നടത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു മാജിക്കൽ ഫെർട്ടിലൈസർ ഉണ്ടാക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
റോസാച്ചെടി നട്ടു പിടിപ്പിച്ചു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.അതിൽ പ്രധാനം ചെടി നിറച്ച് പൂക്കൾ ഉണ്ടായി തുടങ്ങുമ്പോൾ തണ്ടിന് ആവശ്യത്തിന് ബലം ലഭിക്കുന്നതിനായി ഒരു കമ്പ് കുത്തി കൊടുക്കുക എന്നതാണ്. അതിനുശേഷം പൂക്കൾ ഉള്ള ഭാഗം തണ്ടിലേക്ക് ഒരു തുണി ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ തണ്ടിന്റെ തൊട്ട് താഴ് ഭാഗത്ത് വച്ച് കട്ട് ചെയ്തു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മാത്രമാണ് പുതിയ ശാഖകൾ വന്ന് അതിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാവുകയുള്ളൂ.
റോസാച്ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ചായ പൊടി, ഉലുവ, വെള്ളം എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതം ആണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ ഉലുവ,ചായപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. ഇങ്ങിനെ ലഭിക്കുന്ന വെള്ളം കുറഞ്ഞത് 5 മുതൽ 7 ദിവസം വരെ എങ്കിലും അടച്ച് വയ്ക്കുക. പിന്നീട് അത് തുറന്നു നോക്കുമ്പോൾ എല്ലാ സാധനങ്ങളും നല്ലതുപോലെ വെള്ളത്തിൽ അലിഞ്ഞതായി കാണാം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഒരു പേപ്പർ കവറിലേക്ക് ഇട്ട് പൂർണ്ണമായും നീര് മാത്രമായി ഊറ്റി എടുക്കാവുന്നതാണ്. ഇതിലേക്ക് ഇരട്ടി അളവിൽ വെള്ളം ചേർത്ത് ഡൈല്യൂട്ട് ചെയ്ത ശേഷം ആഴ്ചയിൽ രണ്ട് തവണയെങ്കിലും റോസാച്ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പൂന്തോട്ടത്തിലെയും, പച്ചക്കറി തോട്ടത്തിലെയും മറ്റ് ചെടികളിലും ഈ ഒരു മാജിക്കൽ ഫെർട്ടിലൈസർ അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ചെടി നിറച്ച് പൂക്കൾ ഉണ്ടായി തുടങ്ങും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.