സച്ചിന്റെ റെക്കോർഡ്സ് തകർക്കാൻ ജനിച്ചവനാണ് അവൻ!!!വമ്പൻ പ്രവചനം നടത്തി മുൻ ഓസ്ട്രേലിയൻ താരം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടിന് കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ കരുതുന്നു. ഞായറാഴ്ച (മെയ്‌ 5), റൂട്ട് തന്റെ ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ഈ ഫോർമാറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ല് തൊടുന്ന തന്റെ രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ ബാറ്ററായി റൂട്ട് മാറിയിരുന്നു.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് മാത്രമാണ് റൂട്ടിന് മുന്നേ ഇംഗ്ലണ്ടിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്. മൊത്തത്തിൽ, ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ടെസ്റ്റ് ചരിത്രത്തിലെ 14-ാമത്തെ ബാറ്ററാണ് 31-കാരൻ, 118 മത്സരങ്ങളിൽ നിന്ന് 10,015 റൺസാണ് ഇപ്പോൾ ജോ റൂട്ടിന്റെ സമ്പാദ്യം. റൂട്ടിന് അദ്ദേഹത്തിന്റെ കരിയറിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ അദ്ദേഹം റൺസ് നേടുന്ന വേഗത പരിഗണിച്ചാൽ, ഇംഗ്ലീഷുകാരന് ടെസ്റ്റിൽ സച്ചിന്റെ 15921 റൺസ് മറികടക്കാൻ കഴിയുമെന്നും ടെയ്‌ലർ കരുതുന്നു.

“റൂട്ടിന് കുറഞ്ഞത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിൽ അഞ്ച് വർഷം ശേഷിക്കുന്നു, അതിനാൽ സച്ചിന്റെ റെക്കോർഡ് റൂട്ടിന് മറികടക്കാനാകുമെന്ന് ഞാൻ കരുതുന്നു. റൂട്ട് അടുത്ത് രണ്ടുവർഷമെങ്കിലും ഈ ഫോം തുടരുകയാണെങ്കിൽ, അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ നേട്ടം കൈവരിക്കും. അവൻ ആരോഗ്യവാനാണെങ്കിൽ 15,000 റൺസിൽ കൂടുതൽ നേടാനാവും,” ടെയ്‌ലർ സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു.

ഫോർമാറ്റുകളിലുടനീളമുള്ള 100 സെഞ്ചുറികൾ എന്ന റെക്കോർഡോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺ സമ്പാദകനായി സച്ചിൻ 2013-ൽ വിരമിച്ചു. 2018-ൽ 12,472 ടെസ്റ്റ്‌ റൺസുമായി വിരമിച്ച മറ്റൊരു ഇംഗ്ലീഷ് താരം അലസ്റ്റർ കുക്കിന് ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയതിന്റെ ഏറ്റവും പുതിയ അവകാശിയാണ് റൂട്ട്. 10,000-ാം ടെസ്റ്റ് റണ്ണിന്റെ നാഴികക്കല്ല് തൊടുമ്പോൾ റൂട്ടും കുക്കും 31 വയസും 157 ദിവസവും പ്രായമുള്ളവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.

1/5 - (1 vote)