നൂറ്റാണ്ടിലെ റിവേഴ്‌സ് സ്വീപ്പ് :റൂട്ടിന്റെ ഷോട്ടിൽ കണ്ണുതള്ളി കാണികൾ!!വീഡിയോ

ഇംഗ്ലണ്ട് – ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരുടീമുകളും മികച്ച രീതിയിൽ വിജയത്തിനായി പോരടിക്കുകയാണ്. ട്രെൻഡ് ബ്രിഡ്ജ് ടെസ്റ്റിൽ നാലാം ദിനം സ്റ്റംപ് എടുക്കുമ്പോൾ ന്യൂസിലാൻഡിന് 238 റൺസ് ലീഡ് ഉണ്ട്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ന്യൂസിലാൻഡ് അതിവേഗം റൺസ് ഉയർത്തി ഡിക്ലയർ ചെയ്യാൻ ആയിരിക്കും പദ്ധതിയിടുന്നത്.

ആദ്യ ഇന്നിംഗ്സിൽ വിൽ യംഗ് (56), ഡിവോൺ കോൺവെ (52) എന്നിവരുടെ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാൻഡ് 224 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്, ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ട് (176), ഒലി പോപ്പ് (145) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 539 റൺസ് നേടി. ഇന്നിംഗ്സിൽ ജോ റൂട്ടിന്റെ ബാറ്റിംഗ് ഇംഗ്ലണ്ടിന് അതി നിർണായകമായിരുന്നു.

ഇന്നിംഗ്സിനിടെ ജോ റൂട്ടിന്റെ ബാറ്റിൽ നിന്ന് ചില അവിസ്മരണീയമായതും അസാധാരണമായതുമായ ഷോട്ടുകൾ പറക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ടിം സൗത്തിയുടെ ബോൾ റിവേഴ്‌സ് സ്വീപ്പിലൂടെ റൂട്ട് സിക്സ് പറത്തിയ കാഴ്ച്ച ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ചു. ഈ ഷോട്ട് റൂട്ടിന്റെ ബാറ്റിൽ നിന്ന് പിറന്നത് തികച്ചും അസാധാരണമായ കാഴ്ച്ചയാണ് എന്നാണ് അന്നേരം കമന്ററിൽ ബോക്സിൽ ഉണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ ആദർട്ടൺ പറഞ്ഞത്.

എന്നാൽ, ജോ റൂട്ടിന്റെ ഷോട്ട് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പറയുന്നത്, ഇത് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ഷോട്ട് ആണെന്നാണ്. റിഷഭ് ഇത്തരത്തിൽ, നേരത്തെ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണെതിരെ സിക്സ് അടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റിഷഭ് പന്തിന്റെ ഷോട്ടാണ് ജോ റൂട്ട് അനുകരിച്ചത് എന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.

Rate this post