രോമാഞ്ചത്തിലെ പ്രേതത്തെ കണ്ടെത്തിയ സന്തോഷത്തിൽ സാന്ത്വനം കണ്ണൻ..!! | romanjam anamika acting by anajli santhwanam viral malayalam

romanjam anamika acting by anajli santhwanam viral malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. ഓരോ ദിവസവും വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലൂടെ പോകുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. അടിയും വഴക്കും സ്നേഹവും കുറുമ്പും കുസൃതിയുമൊക്കെയായി സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലുള്ള ശിവനെയും കണ്ണനെയും അപ്പുവിനെയും അഞ്ജലിയെയും ദേവിയെയും ബാലനെയും ഒക്കെ ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകർ ക്യാമറയ്ക്ക് പിന്നിലുള്ള ഇവരുടെ വിശേഷങ്ങളും നിറഞ്ഞ കൈയ്യടിയോടെ സ്വീകരിക്കാറുണ്ട്.

ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വീഡിയോയ്ക്കും ചിത്രങ്ങൾക്കും വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങൾ വലിയ ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ രണ്ടാം തിരിച്ചുവരവ് നടത്തിയ സാന്ത്വനം എന്ന പരമ്പര തുടക്കം മുതൽ തന്നെ പ്രേക്ഷകരെ നേടിയിരുന്നു.ടി ആർ പി റേറ്റിൽ മുൻപന്തിയിൽ നിൽക്കുവാനാണ് സാന്ത്വനം പരമ്പര ശ്രമിക്കുന്നത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇതിലെ ഓരോ താരങ്ങളും തമ്മിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നല്ല ഒരു കെമിസ്ട്രി ഉണ്ടെന്നത് തന്നെയാണ് പരമ്പരയുടെ വിജയത്തിന് കാരണം

ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ രോമാഞ്ചത്തിലെ ഒരു സീനിന്റെ ബാക്കി ചെയ്തിരിക്കുകയാണ് കണ്ണനും ശിവൻറെ സ്വന്തം അഞ്ജലിയും. രോമാഞ്ചത്തിലെ പ്രേതത്തെ കണ്ടെത്തി. നീ ഇവിടെയുണ്ടായിരുന്നോ എന്ന അടിക്കുറിപ്പോടെ കണ്ണൻ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രേതത്തിന്റെ രൂപഭാവങ്ങളോടെ അഞ്ജലിയെയാണ് പ്രേതമായി കണ്ണൻ കാണിച്ചിരിക്കുന്നത്. രസകരമായ കമൻറ്കളും മറ്റുമാണ് വീഡിയോയ്ക്ക് താഴെ ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. അഞ്ജലിയിലെ പ്രേതത്തെ തങ്ങൾ മുൻപേ തന്നെ കണ്ടെത്തിയതാണെന്നും ശിവനോടുള്ള ചില പെരുമാറ്റങ്ങൾ അതിന് വ്യക്തമാണെന്നും ആരാധകർ രസകരമായ കമന്റായി കുറിക്കുന്നു.

Rate this post