ഈ രണ്ട് കളിക്കാരെ പെട്ടെന്ന് പുറത്താക്കിയാൽ ഇന്ത്യ ത കർന്നടിയും ; ഇന്ത്യയെ പരാജയപ്പെടുത്തുവാനുള്ള പ്ലാൻ വിശദീകരിച്ച് അഫ്ഘാൻ താരം

ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ തങ്ങൾ ആസൂത്രണം ചെയ്തിരുന്ന പ്ലാൻ വെളിപ്പെടുത്തി മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്‌ഖർ അഫ്‌ഗാൻ. ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റിൽ ഗൗതം ഗംഭീർ ക്യാപ്റ്റനായ ഇന്ത്യ ക്യാപ്പിറ്റൽസിന്റെ താരമാണ് അസ്‌ഖർ അഫ്‌ഗാൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ്, മുൻ അഫ്ഗാൻ ക്യാപ്റ്റൻ ഇന്ത്യയെ പരാജയപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ തയ്യാറാക്കിയ പ്ലാൻ തുറന്നു പറഞ്ഞത്.

ഇന്ത്യക്കെതിരായ മത്സരങ്ങൾക്ക് മുൻപ് നടക്കുന്ന ചർച്ചകളിൽ പ്രധാനമായും പങ്കുവെക്കുക, ഇന്ത്യൻ ബാറ്റർമാരായ രോഹിത് ശർമ്മയേയും വിരാട് കോഹ്‌ലിയേയും എത്രയും പെട്ടെന്ന് പുറത്താക്കുക എന്നാണ് എന്ന് മുൻ അഫ്‌ഘാൻ ക്യാപ്റ്റൻ പറഞ്ഞു. ഇരുവരും ക്രീസിൽ അധികനേരം തുടർന്നാൽ അത് അപകടകരമാകും എന്ന് തങ്ങൾ കണക്കുകൂട്ടിയിരുന്നതായും അസ്ഖർ പറഞ്ഞു. കോഹ്ലിയേയും രോഹിത്തിനെയും തുടക്കത്തിൽ തന്നെ പുറത്താക്കുക എന്നതാണ് ഇന്ത്യയെ തകർച്ചയിലേക്ക് നയിക്കുന്നതിനുള്ള ഏക വഴി, അഫ്‌ഘാൻ താരം പറഞ്ഞു.

കോഹ്ലിയെയും രോഹിത്തിനെയും വളരെ നേരത്തെ തന്നെ പുറത്താക്കാൻ സാധിച്ചാൽ, ഇന്ത്യ ഏകദിന, ടി20 ഫോർമാറ്റുകളിൽ അവർ നിന്നാൽ നേടിയെക്കാവുന്ന സ്കോറിനേക്കാൾ 100-120, 60-70 യഥാക്രമം കുറവ് മാത്രമേ സ്കോർ ചെയ്യുകയുള്ളൂ എന്ന് തങ്ങൾ കരുതിയിരുന്നു എന്നും മുൻ അഫ്‌ഘാൻ താരം പറഞ്ഞു. അതേസമയം ഏഷ്യ കപ്പിലെ ഇന്ത്യയുടെ തകർച്ചയെക്കുറിച്ചും മുൻ അഫ്ഘാൻ ക്യാപ്റ്റൻ സംസാരിക്കുകയുണ്ടായി.

“ഏഷ്യ കമ്പിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉണ്ടായിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജക്ക് പരിക്ക് പറ്റിയത് ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തി. ഏഷ്യ കപ്പിൽ പരാജയപ്പെട്ടു എന്ന് കരുതി ടി20 ലോകകപ്പിൽ ഇന്ത്യ നിസാരക്കാരാകില്ല. എന്നിരുന്നാലും, ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇന്ത്യ തീർച്ചയായും വരുന്ന ലോകകപ്പിൽ മികച്ച കോംപിറ്റീറ്റർ ആയിരിക്കും,” അസ്ഖർ അഫ്‌ഗാൻ പറഞ്ഞു.

Rate this post