ജയിച്ചെങ്കിലും ഹാപ്പി അല്ല😱കാരണം വെളിപ്പെടുത്തി നായകൻ രോഹിത് ശർമ്മ

ലഖ്നൗവിൽ നടന്ന ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 62 റൺസിന്റെ തകർപ്പൻ വിജയം. ഇഷാൻ കിഷൻ (89), ശ്രേയസ് അയ്യർ (57*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 199/2 എന്ന ടോട്ടൽ കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 137 റൺസെടുക്കാനെ സാധിച്ചൊള്ളു. മത്സരശേഷം ഇഷാൻ കിഷന്റെ ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ, ടീമിന്റെ ഭാഗത്ത്‌ നിന്ന് വന്ന പോരായ്മകളും ചൂണ്ടിക്കാട്ടി.

“എനിക്ക് ഇഷാനെ വളരെക്കാലമായി അറിയാം. അവന്റെ മനസ്സ് എനിക്കറിയാം. അവന്റെ കഴിവും എനിക്കറിയാം. ഇന്ന് അവൻ കളിച്ചതിൽ എനിക്ക് അത്ഭുതം തോന്നിയില്ല, കാരണം അത് ഞാൻ പ്രതീക്ഷിച്ചതാണ്. അവന്റെ കളി മറുവശത്ത് നിന്ന് നോക്കിക്കാണുന്നത് വളരെ സന്തോഷകരമായ നിമിഷമായിരുന്നു. അവൻ ഇന്നിംഗ്‌സ് നിർമ്മിച്ച രീതി വളരെ മികച്ചതായിരുന്നു, തീർച്ചയായും അത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഷോട്ട് അടിക്കാനുള്ള വിടവുകൾ കണ്ടെത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ബാറ്റിംഗിനിടെ സംസാരിച്ചു,” ഇഷാനെ കുറിച്ച് രോഹിത് പറഞ്ഞു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരാവിലുള്ള സന്തോഷവും രോഹിത് മറച്ചുവെച്ചില്ല. “ജഡേജയുടെ തിരിച്ചുവരവിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങൾക്ക് അവനിൽ നിന്ന് കൂടുതൽ സംഭാവന വേണം, അതുകൊണ്ടാണ് ഞങ്ങൾ അവനോട് നേരത്തെ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഇനി മുതൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കളികളിൽ ജഡേജയുടെ മികച്ച പ്രകടനങ്ങൾ നിങ്ങൾ കാണും. അവൻ ബാറ്റിംഗ് ഓർഡറിൽ ഉയർന്ന പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ മികച്ച ബാറ്ററാണ്, അതിനാൽ ഞങ്ങൾ അവനെ മുന്നോട്ട് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിൽ നിന്ന് എന്താണ് ലഭിക്കുക എന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്.”

“എനിക്ക് വലിയ ഗ്രൗണ്ടുകളിൽ കളിക്കാൻ ഇഷ്ടമാണ്, കാരണം അപ്പോഴാണ് ഒരു ബാറ്റർ എന്ന നിലയിൽ നമ്മൾ പരീക്ഷിക്കപ്പെടുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് കുറച്ച് ബാറ്റിംഗ് ടെക്നിക്സ്‌ ഉപയോഗിക്കേണ്ടതുണ്ട്. പിന്നെ, ഫീൽഡിംഗിന്റെ കാര്യം പറയുകയാണെങ്കിൽ, ഞങ്ങൾ ചില എളുപ്പമുള്ള ക്യാച്ചുകൾ വിട്ടുകളയുന്നു. ഞങ്ങളുടെ ഫീൽഡിംഗ് കോച്ചിന് കുറച്ച് അധികം ജോലികൾ ചെയ്യാനുണ്ട്. ഓസ്‌ട്രേലിയയിൽ എത്തുമ്പോഴേക്കും, ഞങ്ങൾ ഒരു മികച്ച ഫീൽഡിംഗ് സൈഡാകാൻ ആഗ്രഹിക്കുന്നു,” മത്സരശേഷം രോഹിത് പറഞ്ഞു.