ധോണി പഠിപ്പിച്ചത് മറക്കാതെ രോഹിത്തും 😱ഇത്തവണ ഭാഗ്യം മറ്റൊരു യുവ താരത്തിന്

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20യിൽ 17 റൺസ്‌ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും ടി :20 പരമ്പര തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയിലും വൈറ്റ് വാഷ് വഴങ്ങിയ വിൻഡീസ് ടീമിന് ഈ ഒരു പര്യടനം നിരാശ മാത്രമായി മാറി.

ഇന്നലെ നടന്ന മൂന്നാം ടി :20യിൽ ഒരിക്കൽ കൂടി ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസ് ടീമിന് ഉത്തരം ഇല്ലാതെ പോയി. ഇന്ത്യൻ ടീം ഉയർത്തിയ 184 റൺസ്‌ പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് 167 റൺസിലേക്ക് മാത്രമാണ് എത്താൻ കഴിഞ്ഞത്. ഇന്ത്യക്കായി പേസർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഫീൽഡിങ് നിരയും മികച്ചുനിന്നു. മത്സരത്തിൽ 65 റൺസുമായി ബാറ്റിങ്ങിൽ തിളങ്ങിയ സൂര്യകുമാർ യാദവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കൂടാതെ പരമ്പരയിൽ ആകെ 107 റൺസ്‌ അടിച്ച സൂര്യ തന്നെയാണ് മാൻ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടിയത്. ഇന്ത്യക്കായി ഇന്നലെ മത്സരത്തിൽ ആൾറൗണ്ട് മികവുമായി വെങ്കടേഷ് അയ്യർ കയ്യടികൾ നേടി. രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ താരം ബാറ്റിങ്ങിലും തിളങ്ങി

അതേസമയം ഇന്നലെ നായകനായ രോഹിത് ശർമ്മയുടെ മറ്റൊരു പ്രവർത്തി ശ്രദ്ധേയമായി. ടി :20 പരമ്പര നേട്ടത്തിലും യുവ താരങ്ങൾ പ്രകടനത്തിലും എല്ലാം വളരെ ഏറെ സന്തോഷം പ്രകടിപ്പിച്ച നായകൻ രോഹിത് ശർമ്മ ടി :20 ട്രോഫി നേടിയ ശേഷം താരങ്ങൾക്ക് എല്ലാം ഒപ്പം ഫോട്ടോക്ക് പോസ് ചെയ്തു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആവർത്തിച്ച് വരുന്ന പതിവ് രീതി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. ടി :20 ട്രോഫി ടീമിലെ യുവ പേസർ ആവേഷ് ഖാന് സമ്മാനിച്ച രോഹിത് ഒരു സൈഡിൽ നിന്നാണ് ഫോട്ടോക്ക് പോസ് ചെയ്തത്. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഇന്നലെ ടി :20യിൽ കുറിച്ച ആവേഷ് ഖാനാണ് ടി :20 ട്രോഫിയുമായി ഇന്ത്യൻ ടീം ആഘോഷങ്ങൾക്ക് എല്ലാം തന്നെ നേതൃത്വം കൊടുത്തത്.

നേരത്തെ മഹേന്ദ്ര സിങ് ധോണിയാണ് ഇത്തരത്തിൽ ടീം ജയിക്കുന്ന സീരീസ് ട്രോഫികൾ അടക്കം സ്‌ക്വാഡിലെ യുവ താരത്തിന് നൽകുന്ന രീതിക്ക് തുടക്കം കുറിച്ചത്. വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത് ശർമ്മയും ഈ പതിവ് ശൈലി പിന്തുടരുകയാണ്