വെടിക്കെട്ട് പക്ഷെ റൺ ഔട്ടിൽ കുടുങ്ങി രോഹിത് 😵💫😵💫പൂജാരക്കായി വിക്കെറ്റ് നൽകി ക്യാപ്റ്റൻ
ഡൽഹി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഒരു മികച്ച തുടക്കം നൽകിയ ശേഷം റണ്ണൗട്ടായി പുറത്തായി നായകൻ രോഹിത് ശർമ. വളരെ നിർഭാഗ്യകരമായ രീതിയിൽ ആയിരുന്നു രോഹിത് ഇന്നിങ്സിൽ പുറത്തായത്. പൂജാര പുറത്താവേണ്ട സാഹചര്യത്തിലാണ് രോഹിത് തന്റെ വിക്കറ്റ് ത്യജിച്ചത്. തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന പൂജാരക്ക് വേണ്ടി രോഹിത്തിന്റെ ത്യാഗമാണ് ഇത് എന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ സൂചിപ്പിക്കുന്നു.
114 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമ അടിച്ചു തകർക്കുകയായിരുന്നു. ഒരു ട്വന്റി20 മത്സരത്തിന്റെ ശൈലിയിൽ ബാറ്റ് വീശിയ രോഹിത് ഇന്ത്യയെ അനായാസം വിജയത്തിൽ എത്തിക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ മത്സരത്തിന്റെ ഏഴാം ഓവറിലുണ്ടായ ഒരു മിസ് അണ്ടർസ്റ്റാൻഡിങ്ങിൽ രോഹിത്തിന് മടങ്ങേണ്ടിവന്നു. കുനേമാൻ എറിഞ്ഞ പന്ത് ഫ്ലിക് ചെയ്ത ശേഷം രോഹിത് റണ്ണിനായി ഓടുകയായിരുന്നു. ആദ്യറൺ വളരെ എളുപ്പത്തിൽ തന്നെ രോഹിത് സ്വന്തമാക്കുകയുണ്ടായി. ഒപ്പം രണ്ടാം റണ്ണിനായി രോഹിത് ഓടി തുടങ്ങുകയും ചെയ്തു.

എന്നാൽ പന്ത് ഫീൽഡറുടെ കയ്യിൽ എത്തിയതറിഞ്ഞ രോഹിത് രണ്ടാം റണ്ണിൽ നിന്ന് പിന്മാറി. ഇത് മനസ്സിലാവാതിരുന്ന പൂജാര ഓടി നോൺ സ്ട്രൈക്കർ എൻഡിലെ ക്രീസിൽ എത്തി. എന്തുകൊണ്ടും പുജാര പുറത്താക്കേണ്ട സാഹചര്യം തന്നെയായിരുന്നു അത്. എന്നാൽ തന്റെ സഹതാരത്തിനായി തന്റെ വിക്കറ്റ് ത്യജിക്കാൻ രോഹിത് തയ്യാറായി. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 20 പന്തുകൾ നേരിട്ട രോഹിത് 31 റൺസ് നേടുകയുണ്ടായി. ഇന്നിങ്സിൽ മൂന്ന് ബൗണ്ടറികളും രണ്ട് പടുകൂറ്റൻ സിക്സറുകളും രോഹിത് നേടി.
114 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് നൽകിയത്. സ്പിന്നിനെ വളരെയധികം അനുകൂലിക്കുന്ന പിച്ചിൽ ഒരു ഓസ്ട്രേലിയൻ സ്പിന്നറെ പോലും സെറ്റിലാവാൻ രോഹിത് സമ്മതിച്ചിരുന്നില്ല.