കളിക്കിടെ രോഹിത്തിന്റെ കൈമുട്ട് തെ ന്നിമാറി ; സ്വയം ചികിത്സിച്ചു രോഹിത് ശർമ്മ!! വീഡിയോ

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും, ലോഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ 100 റൺസിന്റെ പടുകൂറ്റൻ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ, ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട് 246 റൺസ് നേടിയപ്പോൾ, വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 146 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

മത്സരത്തിൽ, പതിവ് പോലെ ഇന്ത്യൻ ബൗളിംഗ് നിര കരുത്ത് കാട്ടി. ആദ്യ ഏകദിനത്തിന് പിന്നാലെ, രണ്ടാം ഏകദിനത്തിലും ഇംഗ്ലീഷ് മണ്ണിൽ ഇംഗ്ലണ്ട് നിരയെ ഇന്ത്യൻ ബൗളർമാർ, 50 ഓവർ പൂർത്തിയാക്കുന്നതിന് മുന്നേ കൂടാരം കയറ്റി. എന്നാൽ, ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണിംഗ് സഖ്യം ഉൾപ്പടെയുള്ള ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിംഗ് നിര, രണ്ടാം ഏകദിനത്തിൽ നിറം മങ്ങി.

എന്നാൽ, മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ഞെട്ടൽ സൃഷ്ടിച്ചിരിക്കുന്നത്. മത്സരത്തിനിടെ, രവീന്ദ്ര ജഡേജയുടെ ബോളിൽ ലിയാം ലിവിംഗ്‌സ്റ്റൺ അടിച്ച ശക്തമായ ഡ്രൈവ് എക്സ്ട്രാ കവറിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത് അതിവേഗം തടയാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് റൺസ് സേവ് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമത്തിനിടെ, അദ്ദേഹത്തിന്റെ കൈമുട്ടിന് സ്ഥാനഭ്രംശം (ഡിസ്പ്ലേസ്) സംഭവിച്ചു.

രോഹിത് അതിന്റെ വേദന ശരിക്കും അനുഭവിച്ചു, എന്നത് വീഡിയോ ദൃശ്യങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ എക്സ്പ്രഷനിൽ നിന്ന് വ്യക്തമാണ്. എന്നാൽ, രോഹിത് തന്നെ ഉടനെ സ്ഥാനം തെറ്റിയ അദ്ദേഹത്തിന്റെ കൈമുട്ട് കൈമുട്ട് ശരിയാക്കി സോക്കറ്റിലേക്ക് തിരികെ വയ്ക്കുകയും ചെയ്തു. ശേഷം രോഹിത് ജഡേജയോട് ചിരി പങ്കിടുന്ന ദൃശ്യങ്ങളും ടിവി റിപ്ലൈകളിൽ വ്യക്തമായി.