ടി :20 ലോകക്കപ്പിലെ ഒരേ ഒരു രാജാവ്!!!അപൂർവ്വ റെക്കോർഡുമായി രോഹിത് ശർമ്മ

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ മാച്ച് ഇന്ത്യൻ ടീമിന് വളരെ നിർണായകമാണ്. സൂപ്പർ 12 റൗണ്ടിൽ മരണഗ്രൂപ്പ്‌ എന്ന് അറിയപ്പെടുന്ന ബി ഗ്രൂപ്പിൽ തുടർച്ചയായ രണ്ടു ജയവുമായി എത്തുന്ന ടീം ഇന്ത്യക്ക് ഈ മത്സര ജയിച്ചാൽ സെമി ഫൈനൽ പ്രവേശനം ഏറെക്കുറെ എളുപ്പമാക്കി മാറ്റാം.

അതേസമയം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് ലഭിച്ചത് അത്ര മികച്ച ഒരു തുടക്കമല്ല. ഓപ്പണിങ് ജോഡിയിൽ നിന്നും ഗംഭീരമായ തുടക്കം ലഭിച്ച ഇന്ത്യക്ക് പിഴച്ചപ്പോൾ അപൂർവ്വമായ ഒരു നേട്ടത്തിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അവകാശിയായി. മാച്ചിൽ ഇന്ത്യൻ ടീം നായകനായി എത്തുന്ന രോഹിത് ശർമ്മ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഏറ്റവും അധികം മാച്ചുകൾ കളിക്കുന്ന താരമായി മാറി

ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ രോഹിത് ശർമ്മ കളിക്കുന്ന മുപ്പത്തിയേഴാം മത്സരമാണ് ഇത്. ഇതോടെ രോഹിത് ശർമ്മ ഈ ഒരു അപൂർവ്വ നേട്ടത്തിന് അവകാശിയായി മാറി.

എന്നാൽ സൗത്താഫ്രിക്കൻ ടീമിന് എതിരെ ബാറ്റ് കൊണ്ട് തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞില്ല. സിക്സ് അടിച്ചുകൊണ്ട് ഇന്നിങ്സ് ആരംഭിച്ച രോഹിത് ശർമ്മക്ക് പക്ഷെ അതിവേഗം വിക്കെറ്റ് നഷ്ടമാക്കേണ്ടി വന്നു.രോഹിത് ശർമ്മ15 റൺസിൽ പുറത്തായപ്പോൾ രാഹുൽ 9 റൺസിൽ വിക്കെറ്റ് നഷ്ടമാക്കി