നമുക്ക് എന്ത് ഷോർട്ട് ബോൾ 😳😳😳നൂറ്റാണ്ടിലെ പുൾ ഷോട്ടുമായി രോഹിത് ശർമ്മ

തനിക്കായി കെണി ഒരുക്കിയവർക്കുമേൽ രാജാവിനെപ്പോലെ രോഹിത് ശർമ. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തനിക്ക് പറ്റിയ പിഴവ് ആവർത്തിക്കാതെ ഹിറ്റ്മാന്റെ സ്റ്റൈലിഷ് ഷോട്ട്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത്തിനെ കുരുക്കാനായി വലിയൊരു കെണി തന്നെയായിരുന്നു ന്യൂസിലാൻഡ് ഒരുക്കിയിരുന്നത്.

മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഫൈൻ ലെഗിനേയും മറ്റും സർക്കളിന് പുറത്തേക്ക് ന്യൂസിലാൻഡ് മാറ്റി. രോഹിത്തിന്റെ പുൾ ഷോട്ടിനോടുള്ള വീക്നെസ് ആയിരുന്നു ഈ തന്ത്രത്തിന് കാരണം. ശേഷം രോഹിത്തിന് പുൾ ചെയ്യാൻ പാകത്തിന് ഒരു ഫാസ്റ്റ് ബൗൺസർ ഫെർഗുസൻ എറിയുകയും ചെയ്തു.പക്ഷേ ബോളർമാർക്കും മുൻപിൽ ചിന്തിക്കാനുള്ള രോഹിതിന്റെ കഴിവാണ് ആ ബോളിൽ കണ്ടത്.തന്റെ ശരീരത്തിന് നേരെ വന്ന ആ തീയുണ്ട ബോൾ രോഹിത് തെല്ലും ഭയമില്ലാതെ പുൾ ചെയ്തു. ന്യൂസിലാൻഡ് ഒരുക്കിയ കെണി ഫലപ്രദമായി. പക്ഷേ രോഹിത്തിന്റെ ബാറ്റിൽ നിന്ന് ഉയർന്ന ആ ഷോട്ടിൽ, രണ്ട് ഫീൽഡർമാർക്കും ഒന്നും തന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല.

ഇരുവരുടെയും മുകളിലൂടെ പറന്ന പന്ത് കാണികൾക്കിടയിലാണ് ചെന്ന് വീണത്. പലപ്പോഴും രോഹിത് എന്ന ബാറ്ററുടെ സൗന്ദര്യമായി വിശേഷിപ്പിക്കാറുള്ള പുൾ ഷോട്ടിന്റെ ഏറ്റവും മനോഹരമായ വേർഷൻ.ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ബോളിംഗ് തിരഞ്ഞെടുത്തിരുന്നു. ശേഷം രോഹിത് എന്ന നായകന്റെയും ഇന്ത്യയുടെയും പൂർണമായ ആധിപത്യം തന്നെയാണ് മത്സരത്തിൽ കാണാനായത്. കൃത്യമായ ബോളിംഗ് മാറ്റങ്ങളിലൂടെ ഇന്ത്യ ന്യൂസിലാൻഡിനെ വരി ഞ്ഞുമുറുകി.

ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ ഉത്തരമില്ലാതെ ന്യൂസിലാൻഡ് വലഞ്ഞു. കേവലം 108 റൺസിനാണ് ന്യൂസിലാൻഡ് മത്സരത്തിൽ ഓൾഔട്ട്‌ ആയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇത്ര ദുഷ്കരമായ പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യും എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. എന്നാൽ എല്ലാ ഭീതികളും മാറ്റിവെച്ച ഒരു മികവാർന്ന പ്രകടനം തന്നെയാണ് ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്.

3.9/5 - (9 votes)