പുൾ ഷോട്ട് സിക്സ്!! ഫിഫ്റ്റി!! റൺസ്‌ വേട്ടയിൽ ഒന്നാമൻ | രോഹിത് ശർമ്മ ഷോ

രാജ്യാന്തര ടി20 ക്രിക്കറ്റിൽ വീണ്ടും ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിലെ ഉയർന്ന റൺവേട്ടക്കാരനായി മാറി. പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ്, 21 റൺസായിരുന്നു ഗുപ്റ്റിലിനെ മറികടക്കാൻ രോഹിത് ശർമ്മക്ക് ആവശ്യമായി വേണ്ടിയിരുന്നത്. മത്സരത്തിൽ, തകർപ്പൻ അർദ്ധ സെഞ്ചുറി നേടിയ രോഹിത്, ഗുപ്റ്റിലിനെ അനായാസം മറികടക്കുകയായിരുന്നു.

44 പന്തിൽ 7 ഫോറും 2 സിക്സും സഹിതം രോഹിത് ശർമ്മ 64 റൺസ് നേടിയതോടെ, രാജ്യാന്തര ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ ആയി രോഹിത് മാറി. 129 കളികളിൽ നിന്ന് 4 സെഞ്ച്വറികളുടെയും 27 അർധസെഞ്ച്വറികളുടെയും അകമ്പടിയോടെ 3443 റൺസാണ് ടി20 ഫോർമാറ്റ് രോഹിത്തിന്റെ സമ്പാദ്യം.

അതേസമയം, 116 കളികളിൽ നിന്ന് 3399 റൺസാണ് മാർട്ടിൻ ഗുപ്റ്റിൽ ടി20 ഫോർമാറ്റിൽ നേടിയിട്ടുള്ളത്. 99 കളികളിൽ നിന്ന് 30 അർധസെഞ്ച്വറികളോടെ 3308 റൺസ് നേടിയ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയാണ്‌ രാജ്യാന്തര ടി20 ഫോർമാറ്റിലെ റൺ വേട്ടക്കാരിൽ മൂന്നാമൻ. അയർലൻഡ് ബാറ്റർ പോൾ സ്റ്റിർലിംഗ്, ഓസ്ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച് എന്നിവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഒന്നാം ടി20 മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമ്മ (64), ദിനേശ് കാർത്തിക് (19 പന്തിൽ 41*) എന്നിവരുടെ ബാറ്റിംഗ് കാര്യത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺ നേടി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ് 2 വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയിലാണ് ടീം ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷകൾ.