അയ്യേ വമ്പൻ നാണക്കേട് 😳😳😳നാണക്കേടിന്റെ റെക്കോർഡ് നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറിൽ 186 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇത് 7 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ഏകദിന മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയം ഏറ്റുവാങ്ങുന്നത്. നേരത്തെ 2019-ൽ ഒരു ടി20 മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിലെ കൗതുകകരമായ കാര്യം എന്തെന്നാൽ 2019-ൽ ടി20 മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട്‌ പരാജയപ്പെടുമ്പോഴും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ ഏകദിന , ടി20 മത്സരങ്ങളിൽ പരാജയപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നാണക്കേടിന്റെ റെക്കോർഡ് രോഹിത് ശർമ്മയ്ക്ക് ലഭിച്ചു.

73 റൺസ് എടുത്ത കെഎൽ രാഹുൽ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് സ്കോർ. ശിഖർ ധവാൻ , വിരാട് കോഹ്ലി തുടങ്ങിയ സീനിയർ താരങ്ങൾ എല്ലാം തന്നെ ഒറ്റക്കത്തിൽ ഔട്ട് ആയപ്പോൾ, രോഹിത് ശർമ്മ , ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നില്ല. ബംഗ്ലാദേശിനെതിരെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണം ബാറ്റർമാർ ആണെന്ന് മത്സരശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറയുകയും ചെയ്തു.

എന്തുതന്നെയായാലും ബംഗ്ലാദേശിനെതിരായ പരാജയം, രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കെതിരെ വിമർശനങ്ങൾ ഉയരാനും ഇടയാക്കിയിട്ടുണ്ട്. രോഹിത് ശർമ ആദ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും, മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചാൽ അദ്ദേഹത്തിന് ക്യാപ്റ്റൻസീലും മികവ് പുലർത്താൻ സാധിക്കും എന്നും മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു. ഡിസംബർ 7-നാണ് പരമ്പരയിലെ രണ്ടാമത്തെ ഏകദിന മത്സരം.

Rate this post