ക്യാപ്റ്റന് പരിക്ക് 😳😳ഞെട്ടി ഇന്ത്യൻ ക്യാമ്പ്

ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരത്തിനിടെ ഇന്ത്യക്ക് കനത്ത ആശങ്ക നൽകി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിക്ക്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റാൻ ഇടയായ സംഭവം നടന്നത്. ബംഗ്ലാദേശ് ഓപ്പണർ അനമുൽ ഹക്കിന്റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്.

മുഹമ്മദ് സിറാജിന്റെ ബോൾ അനമുൽ ഹക്കിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് സെക്കൻഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത് ശർമയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. ബോൾ കോൺസെൻട്രേറ്റ് ചെയ്തു രോഹിത് ക്യാച്ച് എടുക്കാൻ ശ്രമം നടത്തിയെങ്കിലും, ബോൾ പിടികൂടാൻ ഇന്ത്യൻ താരത്തിന് ആയില്ല. എന്നാൽ, ബോൾ വിരലിൽ തട്ടിയതിനെത്തുടർന്ന് പരിക്കേൽക്കുകയും ചെയ്തു. ശേഷം രോഹിത്തിനെ മെഡിക്കൽ സംഘം ഗ്രൗണ്ടിൽ നിന്ന് മാറ്റി.

പരിക്ക് നിസാരമാണ് എന്നാണ് ആദ്യം കരുതിയിരുന്നത് എങ്കിലും , ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത്തിനെ സ്കാനിങ്ങിന് വിധേയനാക്കാൻ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ രോഹിത് ഇന്നത്തെ മത്സരത്തിൽ ബാറ്റ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രോഹിത്തിന്റെ പരിക്കിൽ മെഡിക്കൽ സംഘം കൂടുതൽ അപ്ഡേറ്റ് വരുത്തിയാൽ മാത്രമേ, താരം ഇന്നത്തെ മത്സരത്തിൽ ബാറ്റ് ചെയ്യാൻ ലഭ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ സാധിക്കൂ.

രോഹിത് ശർമയുടെ അഭാവത്തിൽ നിലവിൽ കെഎൽ രാഹുൽ ആണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്, 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിനായി ഓൾറൗണ്ടർ മെഹദി ഹസൻ മിറാസ് (100*) സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ മൂന്നു വിക്കറ്റ് വീഴ്ത്തി.

Rate this post