കരഞ്ഞുതളർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ 😳മത്സര ശേഷം വൈകാരിക കാഴ്ചകൾ (കാണാം വീഡിയോ)

ഇംഗ്ലണ്ട് എതിരായ രണ്ടാം സെമി ഫൈനൽ മാച്ചിൽ ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നത് കടുത്ത അപമാനം. സൂപ്പർ 12 റൗണ്ടിൽ നാല് ജയങ്ങൾ നേടി കിരീടം സ്വപ്നം കണ്ട് എത്തിയ ഇന്ത്യൻ ടീമിന് സെമിയിൽ ഇംഗ്ലണ്ട് മുൻപിൽ നേരിടേണ്ടി വന്നത് 10 വിക്കെറ്റ് തോൽവി. ഇതോടെ മറ്റൊരു ഐസിസി ടൂർണമെന്റിൽ കൂടി കാലിടറി വീഴാനാണ് ഇന്ത്യൻ സംഘം വിധി.

ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം താരങ്ങൾ വളരെ മോശം പ്രകടനം ഒരിക്കൽ കൂടി സെമി മാച്ചിൽ ആവർത്തിച്ചപ്പോൾ ബൗളർമാർക്ക് ഇംഗ്ലണ്ട് ഓപ്പണിങ് ജോഡിക്ക് മുൻപിൽ സെമി മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ജോസ് ബട്ട്ലർ, അലക്സ്‌ ഹെയിൽസ് സഖ്യം വെടികെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യൻ സംഘം നേരിട്ടത് ടി :20 ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി.

ഇന്നലെ തോൽവിക്ക് ശേഷം ഈ തോൽവി ഞങ്ങളെ വിഷമിപ്പിക്കും എന്ന് പറഞ്ഞ ക്യാപ്റ്റൻ രോഹിതിനെ വളരെ വൈകാരികനായി തന്നെയാണ് കാണപ്പെട്ടത്.തോൽവിക്ക് പിന്നാലെ വളരെ വിഷമത്തിൽ ഇന്ത്യൻ ഡഗ്ഗ് ഔട്ടിൽ ഏകനായി വന്നിരുന്ന രോഹിത് ശർമ്മ കരയുന്നതും കാണാൻ കഴിഞ്ഞു. വളരെ ഏറെ വിഷമത്തിൽ ഒറ്റക്ക് ഇരുന്നു കരയുന്ന രോഹിത് ശർമ്മയുടെ ദൃശ്യങ്ങൾ എല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ നിന്നും ഇങ്ങനെ ഒരു കാഴ്ച വളരെ അപൂർവ്വമായി മാത്രമാണ് കാണാറുള്ളത്. ഒരുപക്ഷെ ഈ ലോകക്കപ്പ് മറ്റാരെക്കാളും ആഗ്രഹിച്ചത് രോഹിത് എന്നത് ഈ കാഴ്ചകളിൽ നിന്നും വ്യക്തം

https://twitter.com/PubgtrollsM/status/1590667974008262656?s=20&t=IRrMVGXltLOu_mU8IXHpcw