എന്തുകൊണ്ട് നാണംകെട്ട ഈ തോൽവി 😳കാരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ പരാജയപ്പെട്ടു. അഡ്‌ലൈഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ആണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയിരുന്നു.

എന്നാൽ, വിക്കറ്റ് നഷ്ടങ്ങൾ ഒന്നുമില്ലാതെ 16 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. ഇതോടെ, 2022 ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും.170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ, ഓപ്പണർമാരായ ജോസ് ബട്ട്ലറും അലക്സ്‌ ഹെയിൽസും ചേർന്ന് ജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 163.27 സ്ട്രൈക്ക് റേറ്റിൽ 80* റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ, 47 പന്തിൽ 4 ഫോറും 7 സിക്സും സഹിതം 182.98 സ്ട്രൈക്ക് റേറ്റിൽ 86* റൺസ് ആണ് അലക്സ്‌ ഹെയിൽസ്‌ സ്കോർ ചെയ്തത്

അതേസമയം തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ ഇപ്പോൾ വളരെ ഏറെ വൈറലായി മാറുകയാണ്.’ഇന്ന് അത് എങ്ങനെ സംഭവിച്ചു എന്നത് വളരെ നിരാശാജനകമാണ്. ആ സ്കോർ നേടാനായി ഞങ്ങൾ ബാക്ക് എൻഡിൽ നന്നായി ബാറ്റ് ചെയ്തു.പക്ഷെ ബോൾ കൊണ്ട് ഞങ്ങൾക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല ” രോഹിത് ശർമ്മ തുറന്ന് സമ്മതിച്ചു.

“ഇന്ന് ഞങ്ങൾക്ക് മാച്ച്ലേക്ക് ബോൾ കൊണ്ട് എത്താനായി കഴിഞ്ഞില്ല. നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരം എങ്കിൽ അത് മനസിലാക്കാൻ ഇവരെല്ലാം തന്നെ കരിയറിൽ ആവശ്യമായ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കൂട്ടർ ഐപിഎൽ മത്സരങ്ങളിൽ സമ്മർദത്തിൻ കീഴിൽ കളിച്ചിട്ടുണ്ട്, ശാന്തത പാലിക്കുന്നതിനാണ് നിർണായക കാര്യംമാച്ച് ബൌളിംഗ് തുടങ്ങുമ്പോൾ ഞങ്ങൾ പരിഭ്രാന്തരായിരുന്നു, പക്ഷേ നിങ്ങൾ അവരുടെ ഓപ്പണർമാർക്ക് ക്രെഡിറ്റ് നൽകണം, അവർ നന്നായി കളിച്ചു.” രോഹിത് അഭിപ്രായം വിശദമാക്കി.