സഞ്ജു പറഞ്ഞിട്ടും കേൾക്കാതെ രോഹിത് ശർമ്മ 😱ഒടുവിൽ റിവ്യൂ ചീറ്റിപോയി (കാണാം വീഡിയോ )

ഞായറാഴ്ച്ച ധർമശാലയിൽ നടന്ന ഇന്ത്യ ശ്രീലങ്ക മൂന്നാം ടി20 മത്സരത്തിൽ ശ്രീലങ്കക്കെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റൻ ഷനക (74) യുടെ ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 146 റൺസ് കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി ശ്രേയസ് അയ്യർ (73) തിരിച്ചടിച്ചതോടെ 19 പന്തുകൾ ഭാക്കി നിൽക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ഷനക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും, ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമല്ല ശ്രീലങ്കൻ ടോപ് ഓർഡർ ബാറ്റിംഗ് നിരയിൽ നിന്നുണ്ടായത്. ഓപ്പണർ ഗുണതിലകയെ (0) ആദ്യ ഓവറിൽ തന്നെ പുറത്താക്കി മുഹമ്മദ്‌ സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ശേഷം, ഇന്നിംഗ്സിലെ മൂന്നാം ഓവർ എറിയാൻ എത്തിയ മുഹമ്മദ്‌ സിറാജ്, ഓവറിലെ ആദ്യ പന്തിൽ തന്നെ ശ്രീലങ്കൻ ബാറ്റർ ജനിത് ലിയാനഗെക്കെതിരെ ഒരു എൽബിഡബ്ല്യു അപ്പീൽ നടത്തി.

എന്നാൽ, ഫീൽഡ് അമ്പയർ സിറാജിന്റെ അപ്പീലിൽ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ, സിറാജ് ക്യാപ്റ്റൻ രോഹിത് ശർമ്മയോട് റിവ്യൂ എടുക്കാൻ ആവശ്യപ്പെട്ടു.പക്ഷെ, പന്ത് വിക്കറ്റിൽ ഹിറ്റ്‌ ചെയ്യില്ല എന്ന് ആംഗ്യം കാണിച്ച രോഹിത്, റിവ്യൂ എടുക്കേണ്ടതില്ല എന്ന് സിറാജിനോട് പറഞ്ഞു. വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ അഭിപ്രായവും റിവ്യൂ വേണ്ട, ബോൾ വിക്കറ്റ് മിസ്സിംഗ്‌ ആവും എന്ന് തന്നെയായിരുന്നു.

എന്നാൽ, ഇരുവരുടെയും അഭിപ്രായം മുഖവിലക്ക് എടുക്കാൻ തയ്യാറാകാതിരുന്ന സിറാജ്, രോഹിത്തിനെ റിവ്യൂ എടുക്കാൻ നിർബന്ധിച്ചു. ഒടുവിൽ സിറാജിന്റെ നിർബന്ധത്തിന് വഴങ്ങിയ രോഹിത് റിവ്യൂ എടുത്തെങ്കിലും, ഫീൽഡ് അമ്പയറുടെ അഭിപ്രായത്തിനൊപ്പം നിൽക്കാനായിരുന്നു തേർഡ് അമ്പയറുടെയും അഭിപ്രായം.