പറപ്പിക്കൂ രോഹിത് പാപ്പാ!!കാണാം സഞ്ജുവും കൂട്ടരും പരമ്പര ജയം ആഘോഷം|വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ജയിച്ചു ഇന്ത്യൻ ടീം ഒരിക്കൽ കൂടി ടി :20 ക്രിക്കറ്റിൽ തങ്ങൾ കരുത്ത് എന്തെന്ന് തെളിയിച്ചു. ഇന്നലെ നടന്ന അഞ്ചാം ടി :20യിൽ 88 റൺസ്‌ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടി :20 പരമ്പര ഇന്ത്യൻ സംഘം 4-1ന് കരസ്ഥമാക്കി.

അതേസമയം ഇന്നലെ ടി :20 പരമ്പര ജയത്തിന് പിന്നാലെ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ താരങ്ങൾ ആഘോഷം തന്നെ. വെസ്റ്റ് ഇൻഡീസ് എതിരായ ടി :20പരമ്പര ജയം ക്യാപ്റ്റൻ രോഹിത് ശർമ്മ നേത്രത്വത്തിലാണ് ടീം ഇന്ത്യ ആഘോഷമാക്കി മാറ്റിയത്. മലയാളി താരമായ സഞ്ജുവും ഇന്ത്യൻ ടീം സെലിബ്രേഷൻ ഭാഗമായി.

മെഡല്‍ സ്വീകരിക്കാന്‍ രോഹിത് ശര്‍മ്മയും ദിനേശ് കാര്‍ത്തിക്കും അശ്വിനും എല്ലാം എത്തിയപ്പോൾ ഇന്ത്യൻ ടീം പരമ്പര ജയം ട്രോഫി വാങ്ങിയ ശേഷമാണ് മൈതാനത്തുപയോഗിക്കുന്ന വാഹനത്തിൽ ഒന്നിലേറെ റൗണ്ട് കറങ്ങിയത്.ഇന്ത്യൻ ടീം താരങ്ങൾ കുഞ്ഞന്‍ വാഹനത്തില്‍ തിങ്ങിനിറഞ്ഞാണ്‌ ഗ്രൗണ്ട് ചുറ്റും വലംവെച്ചു കറങ്ങിയത്.ഇന്ത്യൻ ടീം ഈ ഒരു സെലിബ്രേഷൻ വീഡിയോ ഇതിനകം തന്നെ ഹിറ്റായി മാറി കഴിഞ്ഞു.

അതേസമയം ഇന്നലെ മാച്ചിൽ മലയാളി താരമായ സഞ്ജു വി സാംസൺ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയത് മലയാളികളെ എല്ലാം വേദനിപ്പിച്ചു. സഞ്ജു വെറും 15 റൺസാണ് നേടിയത്.വരുന്ന ഏഷ്യ കപ്പിൽ സഞ്ജുവിനെ പരിഗണിക്കുമോയെന്നത് നിർണായക ചോദ്യമാണ്