ടി:20 ക്രിക്കറ്റിൽ ഇനി ഒരേ ഒരു രാജാവ് 😱സൂപ്പർ റെക്കോർഡുമായി രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അന്താരാഷ്ട്ര കരിയറിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ 44 റൺസെടുത്തതോടെ, ടി20 ക്രിക്കറ്റ്‌ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായി മാറിയിരിക്കുകയാണ് 34-കാരനായ രോഹിത് ശർമ്മ.

മത്സരത്തിന് മുമ്പ്, ഈ പട്ടികയിൽ തന്റെ മുന്നിലുണ്ടായിരുന്ന ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും മറികടന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഗുപ്റ്റിലും കോഹ്‌ലിയും ടി20 ഫോർമാറ്റിൽ യഥാക്രമം 3299, 3296 റൺസ് നേടിയിട്ടുണ്ട്. 115 ഇന്നിംഗ്‌സുകളിൽ നിന്നാണ് രോഹിത് ഗുപ്റ്റിലിന്റെ നേട്ടം മറികടന്നത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 മത്സരം ആരംഭിക്കുന്നതിന് മുമ്പ്, ഈ നാഴികക്കല്ല് മറികടക്കാൻ രോഹിത്തിന് 37 റൺസ് വേണമായിരുന്നു. ഇപ്പോൾ, 44 റൺസ് എടുത്ത് മത്സരത്തിൽ പുറത്തായതോടെ, 3306 റൺസ് നേടിയാണ് രോഹിത് ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയത്. അതേസമയം, ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലും പട്ടികയിൽ ഒന്നാമതാണ്.

നിലവിൽ പുരോഗമിക്കുന്ന ഒന്നാം ടി20 മത്സരത്തിൽ, ടോസ് ലഭിച്ച ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും (44), ഇഷാൻ കിഷനും 111 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal