Wow എന്ത് ക്യാച്ചാണ് മോനെ 😱സൂപ്പർ ക്യാച്ചിൽ ഞെട്ടിച്ച് രോഹിത് ശർമ്മ
വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ഏകദിന മത്സരത്തിലും അധിപത്യം ഉറപ്പിച്ച് ഇന്ത്യൻ ടീം. ടോസ് നേടി ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി ബൗളർമാർ എല്ലാം മനോഹരമായി പന്തെറിഞ്ഞപ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ 157 റൺസിൽ ഒതുങ്ങി.
എന്നാൽ ഇന്ത്യൻ ബൗളിംഗ് നടക്കുമ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ ഫീൽഡിങ് യൂണിറ്റ് പ്രകടനം തന്നെയാണ്. ഇന്ത്യൻ ഫീൽഡിങ്ങിൽ നായകനായ രോഹിത് ശർമ്മ മുന്നിൽ നിന്നും നയിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു. മത്സരത്തിൽ രോഹിത് നേടിയ ഒരു ക്യാച്ച് ശ്രദ്ധേയമായി മാറി.വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിലെ അവസാന ബോളിൽ ഒഡിയൻ സ്മിത്തിനെ പുറത്താക്കാൻ നായകൻ രോഹിത് ശർമ്മ എടുത്ത ക്യാച്ച് കയ്യടികൾ നേടി. ഓടി പിറകിലേക്ക് പോയി ഒരൽപ്പം മുൻപോട്ട് ചാടിയാണ് രോഹിത് ശർമ്മ അസാധ്യമായ ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്.
വളരെ ദൂരം ഓടി എത്തിയുള്ള രോഹിത് ശർമ്മ ക്യാച്ചിനെ വളരെ ഏറെ കയ്യടികൾ നൽകിയാണ് ഇന്ത്യൻ ടീം സഹതാരങ്ങൾ അടക്കം സ്വീകരിച്ചത്. അതേസമയം വെസ്റ്റ് ഇൻഡീസ് ടീമിനായി നിക്കൊളാസ് പൂരൻ ഫിഫ്റ്റിയുമായി തിളങ്ങിയപ്പോൾ ഇന്ത്യക്കായി രവി ബിഷ്ണോയിയും പേസർ ഹർഷൽ പട്ടേൽ 2 വിക്കറ്റും വീഴ്ത്തി.
Some people can troll Rohit Sharma for his fitness.. But deep down everyone knows , He had never let INDIA down due to this
— Nick🖤😪 (@fortyfive09ro) February 16, 2022
Love you @ImRo45 , what a catch 🥰🥰#RohitSharmapic.twitter.com/quJFnkjXOk
മത്സരത്തിൽ നാല് ഓവറിൽ 17 ഡോട്ട് ബോളുകൾ അടക്കം എറിഞ്ഞ യുവ ലെഗ് സ്പിന്നർ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കെറ്റ് വീഴ്ത്തി ആദ്യത്തെ ഓവർ മുതൽ മനോഹരമായി ബൗൾ ചെയ്ത താരം വെസ്റ്റ് ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിലാക്കി.