ആ പ്രശ്നം പരിഹരിക്കണം!!!തുറന്ന് സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20 മത്സരത്തിൽ മിന്നും ജയം നേടി ഇന്ത്യൻ ടീം.റെക്കോർഡ് റൺസ് പിറന്ന മാച്ചിൽ 16 റൺസ് ജയത്തിലേക്ക് രോഹിത് ശർമ്മയും സംഘവും എത്തിയപ്പോൾ ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മിന്നും പ്രകടനം തന്നെ. കെ. എൽ രാഹുലാണ് ഇന്നലെ മാച്ചിലെ മാൻ ഓഫ് ദി മാച്ച്

അതേസമയം ഇന്നലെ മത്സരം പിന്നാലെ ഇന്ത്യൻ ടീം ജയത്തിൽ സന്തോഷം വെളിപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇപ്പോഴും ഏതാനും പ്രശ്നങ്ങൾ ടീം എന്നുള്ള നിലയിൽ തനിക്ക് കാണാൻ കഴിയുന്നുണ്ട് എന്നും വിശാലമാക്കി. ബാറ്റിങ് നിരയുടെ മികച്ച പ്രകടനം തന്നിൽ സന്തോഷം നൽകുന്നുണ്ട് എന്നും പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളർമാർ അവസാന ഓവറുകളിൽ തുടർച്ചയായി റൺസ് വഴങ്ങുന്നത് ഒരു പ്രധാന പ്രശ്നമാണ് എന്നും തുറന്ന് സമ്മതിച്ചു. ഇന്നലെ മത്സരത്തിലും എതിർ ടീം അവസാന ഓവറുകളിൽ ഈസിയായി റൺസ് നേടി.

“തീർച്ചയായും ബാറ്റിംഗ് നിരയിൽ ഞങ്ങൾ എല്ലാവരും തന്നെ ഒത്തുചേർന്ന് ഒരു മികച്ച ടീമായി ചെയ്യാൻ ആഗ്രഹിക്കുന്നത് അതാണ്. ഈസി ആയി റൺസ് നേടുകയാണ് ഞങ്ങൾ പ്ലാൻ.ഇത് ചിലപ്പോൾ എല്ലാം കാണാനിടയില്ല, പക്ഷേ ഞങ്ങൾ അതിൽ തന്നെ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നു.എങ്കിലും കഴിഞ്ഞ 8-10 മാസങ്ങളിൽ ഞാൻ കണ്ടത് ടീമിനായി ഓരോ താരങ്ങൾ അവർ മികവിലേക്ക് എത്തുന്നതാണ്.അതെ അധികംഅനുഭവ പരിചയമില്ലാത്തവരാണ് ഈ റോളുകൾ എല്ലാം ചെയ്യുന്നത് എന്നതും ശ്രദ്ധേയം ” ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി.

“എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ കളികളിൽ ഡെത്ത് ഓവറുകളിൽ ഞങ്ങൾ നന്നായി ബൗൾ ചെയ്തിട്ടില്ല. അതെ സമയം എതിരാളികൾ മുൻപിലും ഞങ്ങൾ ഇത് തന്നെയാണ് ഡെത്ത് ഓവറുകളിൽ ചെയ്യുന്നത് ഡെത്ത് ഓവർ സമയത്തിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്.പക്ഷെ അവിടെയാണ് കളി റിസൾട്ട് തന്നെ തീരുമാനിക്കുന്നത്.അത് കൊണ്ട് ആ പ്രശ്നം പരിഹരിക്കണം ” രോഹിത് തുറന്ന് പറഞ്ഞു.