തോൽവിയിൽ കലിപ്പുമായി രോഹിത് 😱😱ദേഷ്യം പരസ്യമാക്കി ക്യാപ്റ്റൻ രോഹിത്

ബുധനാഴ്ച്ച എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 5 വിക്കറ്റിന് തോറ്റതിന് ശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പോസ്റ്റ് മാച്ച് ഷോയിൽ പ്രകോപിതനായി. ഒരു സമയത്ത് 162 റൺസ് പിന്തുടർന്ന കെകെആർ, ആന്ദ്രെ റസ്സലിനെക്കൂടി നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലാവുകയും, മുംബൈ ഇന്ത്യൻസ്‌ വിജയം സ്വപ്നം കാണുകയും ചെയ്തിരുന്നു.

എന്നാൽ, ഏഴാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിൻസ് അപ്രതീക്ഷിതമായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുകയും, 15 പന്തിൽ നാല് ഫോറും ആറ് സിക്സും സഹിതം 56 റൺസ് നേടി നാല് ഓവർ ശേഷിക്കെ മുംബൈ ഇന്ത്യൻസിന്റെ എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ് കെകെആറിനെ വിജയത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു. അപ്രതീക്ഷിത പരാജയം നേരിട്ടതിന്റെ അമർഷം മുംബൈ സ്കിപ്പർ രോഹിത്തിന്റെ മുഖത്ത് പ്രകടമാകുകയും ചെയ്തു.പോസ്റ്റ് മാച്ച് ഷോയിൽ, പരാജയപ്പെട്ട ക്യാപ്റ്റൻ അവതാരകന്റെ ചോദ്യങ്ങൾക്ക് അഭിസംബോധന ചെയ്യുന്ന വേളയിൽ

അവതാരകന്റെ ഓഡിയോ കേൾക്കുന്നില്ലെന്നും ശബ്ദം കൂട്ട് എന്നും ടെക്‌നിഷ്യനോട്‌ ദേഷ്യപ്പെട്ട് രോഹിത് പറയുകയുണ്ടായി. തുടർന്ന്, കമ്മിൻസിൽ നിന്ന് താൻ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് രോഹിത് തുറന്നടിച്ചു. “കമ്മിൻസ്‌ ഇങ്ങനെ കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കളി പുരോഗമിക്കുന്നതിനനുസരിച്ച് പിച്ച് കൂടുതൽ മെച്ചപ്പെട്ടു,” രോഹിത് പറഞ്ഞു.

“ബാറ്റിംഗിൽ നന്നായി തുടങ്ങാനായില്ല, എന്നാൽ അവസാന 4-5 ഓവറുകളിൽ 70+ നേടാനായത് ബാറ്റിംഗ് യൂണിറ്റിന്റെ മികച്ച ശ്രമമാണ്. എന്നാൽ, ഞങ്ങൾ പ്ലാൻ അനുസരിച്ചല്ല പന്തെറിഞ്ഞത്. 15-ാം ഓവർ വരെ കളി ഞങ്ങളുടെ കയ്യിലായിരുന്നു, എന്നാൽ പിന്നീട് കമ്മിൻസ് തിളങ്ങി. അവസാന കുറച്ച് ഓവറുകളിൽ കളി മാറി, ഇത് ദഹിക്കാൻ പ്രയാസമാണ്. ഒരുപാട് കളികൾ നമ്മുടെ മുന്നിലുണ്ട്. എല്ലായ്‌പ്പോഴും ഈ സ്ഥാനത്ത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രോഹിത് പറഞ്ഞു.