അയ്യേ പറ്റിച്ചേ 😱😱കാണിക്കളെ പറ്റിച്ച ക്യാച്ചുമായി രോഹിത് ശർമ്മ :ഞെട്ടലിൽ കാണികൾ [video]

ഐപിൽ പതിനഞ്ചാം സീസണിൽ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം നിരാശരാക്കി മാറ്റിയത് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് ടീം. സീസണിലെ ആദ്യത്തെ 5 മത്സരവും തോറ്റ മുംബൈക്ക് ഇന്നത്തെ ലക്ക്നൗ എതിരായ മത്സരം നിർണായകമാണ്‌.

സീസണിൽ ഇനി ഒരു തോൽവി രോഹിത് ശർമ്മക്കും ടീമിനും സ്വപ്നം കാണാൻ പോലും കഴിയില്ല.അതേസമയം മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ലക്ക്നൗ ടീമിന് ലഭിച്ചത് മിന്നും തുടക്കം. ഒന്നാം വിക്കറ്റിൽ ലോകേഷ് രാഹുലും :ഡീകൊക്കും ചേർന്ന് ലക്ക്നൗ ടീമിന് നൽകിയത് മികച്ച തുടക്കം. ശേഷം എത്തിയ മനീഷ് പാണ്ഡയും അടിച്ചു കളിച്ചതോടെ മുംബൈ ബൗളിംഗ് നിര സമ്മർദ്ദത്തിലായി. രാഹുൽ തന്റെ മിന്നും ഫോമിൽ ബാറ്റിങ് തുടർന്നത്തോടെ ലക്ക്നൗ സ്കോർ ബോർഡ് അതിവേഗം കുതിച്ചു.

എന്നാൽ ലക്ക്നൗ ഇന്നിങ്സിലെ ഒരു സ്റ്റാർ അഭിനയം പുറത്തെടുത്തത് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്ലക്ക്നൗ ബാറ്റിങ് നടക്കുന്നതിനിടയിൽ മുരുഗൻ അശ്വിൻ ഓവറിൽ മനീഷ് പാണ്ഡ അടിച്ച ഒരു ബോളിൽ മികച്ച ഫീൽഡിൽ കടി പന്ത് കൈകളിൽ ഒതുക്കിയ രോഹിത് ശർമ്മ വിക്കെറ്റ് ലഭിച്ചത് പോലൊരു സെലിബ്രേഷൻ നടത്തിയത് ഒരുവേള ടീം അംഗങ്ങളെയും കാണിക്കളെ എല്ലാം ഞെട്ടിച്ചു.

ആ ബോൾ ഗ്രൗണ്ടിൽ തട്ടിയാണ് രോഹിത് കൈകളിൽ എത്തിയത് എന്നത് വ്യക്തം. എങ്കിൽ പോലും ക്യാച്ച് ലഭിച്ചത് പോലൊരു തമാശ കലർന്ന ആഘോഷമാണ്‌ രോഹിത് നടത്തിയത്. ഇത് മുംബൈ താരങ്ങളിൽ അടക്കം ചിരി പടർത്തി.

Rate this post