വീണ്ടും വീണ്ടും പതിവ് ആവർത്തിച്ച് രോഹിത് ശർമ്മ 😍അതേ ശൈലിക്ക് കയ്യടിച്ച് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും സംഘവും. മൂന്നാം ഏകദിനത്തിൽ 96 റൺസ് ജയം സ്വന്തമാക്കി പരമ്പര 3-0നാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്.80 റൺസ് അടിച്ച ശ്രേയസ് അയ്യർ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയപ്പോൾ 9 വിക്കറ്റുകൾ വീഴ്ത്തിയ പ്രസീദ് കൃഷ്ണ മാൻ ഓഫ് ദി സീരിയസ് പുരസ്കാരം നേടി.
പരമ്പരയിലെ ആദ്യത്തെ രണ്ട് ഏകദിനവും അനായാസം ജയിച്ച ഇന്ത്യൻ ടീം മൂന്നാം ഏകദിനത്തിൽ ആൾറൗണ്ട് മികവ് പുറത്തെടുത്താണ് വിൻഡീസ് ടീമിനെ തോൽപ്പിച്ചത്. ജയത്തോടെ അപൂർവ്വമായ അനേകം നേട്ടങ്ങൾക്ക് കൂടി ഇന്ത്യൻ ടീം അർഹരായപ്പോൾ ഏറെ കയ്യടികൾ നേടുന്നത് നായകനായ രോഹിത് ശർമ്മയാണ്. പരമ്പര ജയം കരസ്ഥമാക്കിയ ശേഷം നായകൻ രോഹിത് ശർമ്മ പരമ്പര ജയിച്ച ട്രോഫി പതിവ് ശൈലിയിൽ യുവ താരത്തിന് സമ്മാനിച്ചാതാണ് ആരാധകരെ എല്ലാം ആവേശത്തിലാക്കി മാറ്റിയത്.
ട്രോഫി സ്വീകരിച്ച ശേഷം സ്ക്വാഡിലെ തന്നെ പുതുമുഖ താരമായ ലെഗ് സ്പിൻ ബൗളർ രവി ബിഷ്നോയിക്ക് സമ്മാനിച്ച ക്യാപ്റ്റൻ രോഹിത് സൈഡിലേക്ക് മാറുകയായിരുന്നു. ഇത് ഇന്ത്യൻ ക്യാപ്റ്റൻമാർ എല്ലാം തന്നെ പതിവായി പിന്തുടരുന്ന രീതി തന്നെയാണ്. മുൻപും ധോണിയും കോഹ്ലിയും എല്ലാം സമാനമായി ട്രോഫി സ്വീകരിച്ച ശേഷം യുവ താരങ്ങൾക്ക് നൽകുമായിരുന്നു.
അതേസമയം ഇന്നത്തെ ജയത്തോടെ പരമ്പര നേട്ടം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അപൂർവ്വ റെക്കോർഡുകൾ കൂടി ലഭിച്ചു.ഇംഗ്ലണ്ട്,ന്യൂസിലന്ഡ്, സിംബാബ്വെ, ശ്രീലങ്ക ടീമുകളെ മാത്രമാണ് ഇന്ത്യൻ ടീം ഏകദിന ഫോർമാറ്റിൽ മുൻപ് തൂത്തുവാരിയിട്ടുള്ളത്. ഇതിനൊപ്പം വെസ്റ്റ് ഇൻഡീസ് എതിരെയും ഈ അപൂർവ്വ നേട്ടത്തിലേക്ക് നായകനായ രോഹിത് എത്തി.