നാണക്കേട് തലയിലായി ഹിറ്റ്‌മാൻ 😱😱ഹിറ്റ്‌മാനെ മടക്കി ഉമേഷ്‌ അണ്ണൻ!!പുൾ ഷോട്ടിൽ കുരുങ്ങി ക്യാപ്റ്റൻ

ഐപിഎൽ 2022 സീസണിലെ 14-ാം മത്സരത്തിൽ, മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ശ്രേയസ് അയ്യർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ടോസ് നഷ്ടമായതിനെ തുടർന്ന് പൂനെ എംസിഎ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കം പിഴച്ചു. ഇന്നിംഗ്സിലെ മൂന്നാം ഓവറിൽ തന്നെ മുംബൈ സ്കിപ്പർ രോഹിത് ശർമ്മയെ മടക്കി ഉമേഷ്‌ യാദവ് കെകെആറിന് ബ്രേക്ക്‌ സമ്മാനിച്ചു.

തന്റെ 2-ാം ഓവറിലെ അഞ്ചാം ബോളിലാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് ഉമേഷ്‌ യാദവ് വീഴ്ത്തിയത്. ഉമേഷ്‌ യാദവിന്റെ ഒരു ഷോർട്ട് ഡെലിവറി രോഹിത് ഒരു പുൾ ഷോട്ടിന് ശ്രമിച്ചെങ്കിലും, ഷോട്ട് പിഴച്ചതോടെ രോഹിത്തിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ വിക്കറ്റ് കീപ്പർ സാം ബില്ലിങ്ങ്സ് പിടികൂടുകയായിരുന്നു. ഇതോടെ, 12 ബോളിൽ 3 റൺസെടുത്ത രോഹിത് മടങ്ങി.തുടർന്ന്, ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ ഡെവാൾഡ് ബ്രെവിസ് (29) ഓപ്പണർ ഇഷാൻ കിഷനുമായി രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒടുവിൽ, വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്ങ്സ് സ്റ്റംപ് ചെയ്താണ് ബ്രെവിസിനെ മടക്കിയത്.

അതേസമയം ഇന്നത്തെ ഈ മോശം പ്രകടനത്തോടെ മറ്റൊരു നാണക്കേടിന്റെ ഐപിൽ റെക്കോർഡിനും രോഹിത് ശർമ്മ അവകാശിയായി. ഐപിൽ കരിയറിൽ അറുപത്തിയൊന്നാം തവണയാണ് രോഹിത് ശർമ്മ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്താകുന്നത്. ഇത്‌ ഐപിഎല്ലിൽ ഒരു റെക്കോർഡ് കൂടിയാണ്.60 തവണ ഒറ്റയക്ക സ്കോറിൽ പുറത്തായിട്ടുള്ള ദിനേശ് കാർത്തിക് നേട്ടമാണ് ഇപ്പോൾ രോഹിത് ശർമ്മ പേരിലായത്.സുരേഷ് റൈന (53 തവണ ), റോബിൻ ഉത്തപ്പ (52 തവണ )എന്നിവരാണ് ഈ ലിസ്റ്റിൽ പിന്നിൽ

ഇരു ടീമുകളും രണ്ട് വീതം മാറ്റങ്ങളുമായിയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും യുവ പേസർ റാസിഖ് സലാമും കെകെആർ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തിയപ്പോൾ, മുംബൈ ഇന്ത്യൻസ് അവരുടെ പ്ലെയിംഗ് ഇലവനിൽ പരിക്ക് മാറി എത്തിയ സൂര്യകുമാർ യാദവിനെയും ദക്ഷിണാഫ്രിക്കയുടെ യുവ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെയും ഉൾപ്പെടുത്തി.

Rate this post